SignIn
Kerala Kaumudi Online
Thursday, 16 July 2026 11.31 AM IST

'ആരോഗ്യനില മോശമാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല, നിരാഹാരസമരം അവസാനിപ്പിക്കാൻ തയ്യാറല്ല'; സോനം വാങ്‌ചുക്ക്

sonam-wangchuk
നിരാഹാര സമരം തുടരുന്ന സോനം വാങ്‌ചുക്ക്

ന്യൂഡൽഹി: രാജ്യത്തെ നീറ്റ് ഉൾപ്പടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ആരോപിച്ച് സാമൂഹിക പ്രവർത്തകനായ സോനം വാങ്‌ചുക്ക് ആരംഭിച്ച നിരാഹാര സമരം 19-ാം ദിനത്തിലും തുടരുകയാണ്. ആരോഗ്യനില മോശമായിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. സമരം അവസാനിപ്പിക്കണമെന്ന ആവശ്യത്തിന് പകരം ജൂലായ് 20ന് പാർലമെന്റിലേക്കുള്ള പ്രതിഷേധ മാർച്ചിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'നിരാഹാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് സന്ദേശങ്ങളാണ് ലഭിക്കുന്നത്. നിരവധി മുതിർന്ന നേതാക്കൾ നേരിട്ടെത്തി സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ചിലർ എനിക്ക് നിർബന്ധിച്ച് ഭക്ഷണം നൽകാനുള്ള അനുവാദത്തിനായി കോടതിയെപ്പോലും സമീപിച്ചിട്ടിട്ടുണ്ട്. എന്നാൽ, ജനങ്ങൾ പ്രതിഷേധിച്ചാലും പതിയെ പിന്മാറുമെന്ന സന്ദേശമായിരിക്കും ഞാൻ സമരം അവസാനിപ്പിച്ചാൽ സർക്കാരിന് ലഭിക്കുക. അതുകൊണ്ടാണ് സമരം തുടരുന്നത്.'- അദ്ദേഹം പറഞ്ഞു.

ആരോഗ്യനിലയെക്കുറിച്ചുള്ള സംശയങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു.'18 ദിവസമായി നിരാഹരത്തിൽ കഴിയുന്ന ഒരാളുടെ പരിശോധനാഫലങ്ങൾ സാധാരണ നിലയിലാണ്. ഇന്നെടുത്ത ഇസിജിയിലും ഗുരുതര പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തിന് ബലക്കുറവുണ്ട്. പേശികൾ ക്ഷയിച്ചുവരികയാണ്. എന്നാൽ, ഹൃദയത്തിന്റെയും മറ്റ് പ്രധാന അവയവങ്ങളുടെയും പ്രവർത്തനം തൃപ്‌തികരമാണ്. അതിനാൽ ഇനിയും കുറച്ച് ദിവസങ്ങൾ സമരം തുടരാൻ കഴിയും.'- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനായ അഭിജീത് ദീപ്‌കെ സമരം ആരംഭിച്ചതിന് ശേഷം വാങ്‌ചുക്കിന് ഏകദേശം 8.5 കിലോഗ്രാം ഭാരം കുറഞ്ഞതായും പേശികൾക്കുണ്ടായ ക്ഷയംമൂലം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായും പറഞ്ഞു. ഇതിനിടെ, വാങ്‌ചുക്കിന് നിർബന്ധിതമായി ഭക്ഷണം നൽകണമെന്നും സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി ലഭിച്ചിരുന്നു. വാങ്‌ചുക്കിന്റെ ആരോഗ്യനില ഗുരുതരമായി വഷളായിട്ടുണ്ടെന്നും സമരം തുടർന്നാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ജീവന് ഭീഷണിയുണ്ടാകുമെന്നുമാണ് ഹർജിയിലെ വാദം. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കോടതി അടിയന്തിരമായി ഇടപെടണമെന്ന വാദവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ജൂൺ 20ന് ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി പ്രതിഷേധം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ജൂലായ് 20ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നാണ് സംഘടനയുടെ പ്രഖ്യാപനം.

English Summary

Social activist Sonam Wangchuk has continued his hunger strike for the 19th day in New Delhi, protesting alleged irregularities and question paper leaks in exams including NEET. Despite concerns about his health, Wangchuk said his vital organs are functioning normally and that he is fit to continue the protest for a few more days. He urged supporters to participate in a **protest march to Parliament on July 20 instead of asking him to end the fast.

Supporters said he has lost about 8.5 kg and is experiencing muscle weakness. Meanwhile, a petition has been filed in the Delhi High Court seeking orders to forcibly provide him medical treatment and shift him to a government hospital, claiming his life is at serious risk if the fast continues. The protest, organized by the CJP, began on June 20 and also demands the resignation of Union Education Minister Dharmendra Pradhan.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WANGCHUK HUNGER STRIKE, CJP, PROTEST, NEET EXAM SECURITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360