ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകി. കപ്പൽ ഉടമകൾ, കപ്പൽ മാനേജർമാർ, പേഴ്‌സണൽ മാനേജ്മെന്റ് സ്ഥാപനങ്ങൾ എന്നിവർക്കായി പുറപ്പെടുവിച്ച നിർദേശത്തിലാണ് ഡയറക്‌ടറേറ്റ് ജനറൽ ഒഫ് മാരിടൈം അഡ്‌മിനിസ്‌ട്രേഷൻ (ഡിജിഎംഎ) ഇക്കാര്യം വ്യക്തമാക്കിയത്.
'ഗൾഫ് മേഖലയിലെ ഉയർന്ന സുരക്ഷാ ഭീഷണി കണക്കിലെടുത്ത്, ഹോർമുസ് കടലിടുക്ക് വഴി യാത്രകൾ നടത്തുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയമിക്കുന്നത് ഇനിയൊരു സന്ദേശം ലഭിക്കുന്നതുവരെ ഒഴിവാക്കണമെന്ന് ഷിപ് ഉടമകൾക്കും ഷിപ് മാനേജർമാർക്കും ആർപിഎസ്‌എൽ കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്'- ഡിജിഎംഎ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, സമീപ സമുദ്ര മേഖലകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കപ്പലുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നാവിഗേഷൻ മുന്നറിയിപ്പുകളും സുരക്ഷാനിർദേശങ്ങളും നിരന്തരം നിരീക്ഷിക്കണമെന്നും ഡിജിഎംഎ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ അടിയന്തര നീക്കം.
ഇറാനിയൻ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രഖ്യാപിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തോടെ മേഖലയിലെ കപ്പൽ ഗതാഗതം പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ഇതുവഴി കടന്നുപോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണസാദ്ധ്യതയും നാവികരുടെ സുരക്ഷയും കണക്കിലെടുത്താണ് സർക്കാർ മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
The Directorate General of Maritime Administration (DGMA) has advised shipping companies to avoid deploying Indian seafarers on vessels passing through the Strait of Hormuz amid rising security threats in the Gulf region. Ship owners, managers, and recruitment firms have been instructed to maintain heightened vigilance, follow security protocols, and monitor official advisories. The move follows escalating US-Iran tensions and recent attacks in the region that resulted in the death of an Indian seafarer.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |