SignIn
Kerala Kaumudi Online
Wednesday, 15 July 2026 8.21 PM IST

അര്‍ജന്റീനയ്ക്കും ആരാധകര്‍ക്കും ആശ്വസിക്കാം; സെമി പോരാട്ടത്തില്‍ തുണയാവുക ആ 'ചരിത്രം'

argentina-vs-england
അര്‍ജന്റീന താരങ്ങള്‍ പരിശീലനത്തിനിടെ

അറ്റ്‌ലാന്റ: ലോകകപ്പിന്റെ കലാശപ്പോരില്‍ സ്‌പെയിനിനെ ആര് നേരിടുമെന്ന് അറിയാന്‍ ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 12.30ന് അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയും തമ്മിലാണ് പോരടിക്കുക. 60 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമിടാന്‍ രണ്ടേ രണ്ട് ജയങ്ങള്‍ മതി ഇംഗ്ലണ്ടിന്. എന്നാല്‍ മറിക ടക്കേണ്ടത് അര്‍ജന്റീനയേയും സെമിയില്‍ അവര്‍ ഒരിക്കല്‍പ്പോലും തോല്‍വി വഴങ്ങിയിട്ടില്ല എന്ന ചരിത്രത്തേയും കൂടിയാണ്.

ഫുട് ബോള്‍ ലോകകപ്പില്‍ ആറ് തവണ അര്‍ജന്റീന ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് തവണ കിരീടം നാട്ടിലെത്തിച്ചപ്പോള്‍ മൂന്ന് തവണ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ആല്‍ബിസെലസ്റ്റുകള്‍ക്ക്. എന്നാല്‍ ആറ് തവണ ഫൈനലില്‍ എത്തിയതില്‍ ഒരിക്കല്‍പ്പോലും അവര്‍ക്ക് സെമിയില്‍ കാലിടറിയിട്ടില്ല. 1930ലെ ആദ്യ ലോകകപ്പ് മുതല്‍ 2022 ഖത്തര്‍ ലോകകപ്പ് വരെയും ഇതാണ് അര്‍ജന്റീനയുടെ ചരിത്രം. അത് മാറ്റിക്കുറിച്ചാല്‍ മാത്രമേ ഹാരി കെയ്‌നിനും ഇംഗ്ലണ്ടിനും കലാശപ്പോരിന് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് ടിക്കറ്റുറപ്പിക്കാനാകു.

1930ലെ ആദ്യ ലോകകപ്പില്‍ 6-1ന് അമേരിക്കയെ സെമിയില്‍ തകര്‍ത്താണ് അര്‍ജന്റീന ഫൈനലിന് യോഗ്യത നേടിയത്. 1986ല്‍ അവര്‍ ജേതാക്കളായ ലോകകപ്പിന്റെ സെമിയില്‍ ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിനെത്തിയത്. 1990ല്‍ സെമിയില്‍ ഇറ്റലിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി. 2014ല്‍ വീണ്ടും ഷൂട്ടൗട്ടിലേക്ക് നീണ്ട മറ്റൊരു സെമിയില്‍ നെതര്‍ലാന്‍ഡ്‌സിനെ വീഴ്ത്തിയാണ് കലാശപ്പോരിന് യോഗ്യത നേടിയത്. 2022ല്‍ മൂന്നാം ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ 3-0ന് ക്രൊയേഷ്യയെ ആണ് സെമിയില്‍ തോല്‍പ്പിച്ചത്.

1978ല്‍ അര്‍ജന്റീന ലോകകപ്പ് നേടിയ വര്‍ഷം സെമി പോരാട്ടങ്ങള്‍ ഇല്ലായിരുന്നു. അന്ന് രണ്ടാം ഗ്രൂപ്പിലെ ജേതാക്കളായിട്ടാണ് അര്‍ജന്റീന കലാശപ്പോരിന് യോഗ്യത നേടിയതും ആദ്യ വിശ്വകിരീടം ഉയര്‍ത്തിയതും.

English Summary

england have to break argentinas unbeaten wc semifinal record to qualify for summit clash

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ENGLAND, ARGENTINA, FIFA WORLD CUP 2026, SEMI FINAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360