SignIn
Kerala Kaumudi Online
Thursday, 20 August 2026 3.13 AM IST

ഇമ്രാൻഖാനുമായി ജയിലിൽ കൂടിക്കാഴ്ച നടത്തി കുടുംബം  ഉടൻ ആശുപത്രിയിലേക്ക് മാറ്റും

a

ഇ​സ്‍ലാ​മാ​ബാ​ദ്:​ ​ജ​യി​ലി​ൽ​ ​ക​ഴി​യു​ന്ന​ ​പാ​ക് ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​പി.​ടി.​ഐ​ ​പാ​ർ​ട്ടി​ ​സ്ഥാ​പ​ക​നു​മാ​യ​ ​ഇ​മ്രാ​ൻ​ഖാ​നു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി​ ​കു​ടും​ബം.​ ​ഒ​ൻ​പ​ത് ​മാ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​ഭാ​ര്യ​ ​ബു​ഷ്ര​ബി​ബി​യു​മാ​യും​ ​സ​ഹോ​ദ​രി​ ​നൊ​റീ​ൻ​ ​നി​യാ​സി​യു​മാ​യു​ള​ള​ ​കൂ​ടി​ക്കാ​ഴ്ച.
വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​യ്ക്കാ​യി​ ​അ​ദ്ദേ​ഹ​ത്തെ​ ​ഇ​സ്ലാ​മാ​ബാ​ദി​ലെ​ ​ഷി​ഫ​ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റാ​ൻ​ ​സു​പ്രീം​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ട​ ​വി​വ​രം​ ​നൊ​റീ​ൻ​ ​ധ​രി​പ്പി​ച്ച​താ​യും​ ​സൂ​ച​ന​യു​ണ്ട്.​ ​ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ചും​ ​നി​ല​വി​ലെ​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​ഇ​രു​വ​രും​ ​സം​സാ​രി​ച്ചെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.
ജ​യി​ലി​ലെ​ ​കോ​ൺഫ​റ​ൻ‍​സ് ​റൂ​മി​ലാ​യി​രു​ന്നു​ ​കൂ​ടി​ക്കാ​ഴ്ച്ച​യെ​ന്ന് ​പാ​ക്ക് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.
അ​തേ​ ​ജ​യി​ലി​ലു​ള​ള​ ​ഇ​മ്രാ​ൻ​ഖാ​ന്റെ​ ​ഭാ​ര്യ​യു​മാ​യു​ള്ള​ ​കൂ​ടി​ക്കാ​ഴ്ച​ 30​ ​മു​ത​ൽ​ 35​ ​മി​നി​റ്റോ​ളം​ ​നീ​ണ്ടു.​ ​അ​വ​ർ​ ​ത​ന്റെ​ ​ആ​ദ്യ​ ​വി​വാ​ഹ​ത്തി​ലു​ള്ള​ ​മ​ക്ക​ളാ​യ​ ​മൂ​സ,​ ​മു​ബാ​ഷ​റ​ ​മ​നേ​ക,​ ​ബ​ന്ധു​ ​മെ​ഹ്റു​ന്നീ​സ​ ​എ​ന്നി​വ​രു​മാ​യും​ 40​ ​മി​നി​റ്റോ​ളം​ ​ജ​യി​ൽ​ ​മു​റി​യി​ൽ​ ​സം​സാ​രി​ച്ചു.
വി​വി​ധ​ ​കേ​സു​ക​ളി​ലാ​യി​ 2023​ ​മു​ത​ൽ​ ​അ​ഡി​യാ​ല​ ​ജ​യി​ലി​ലു​ള​ള​ ​ഇ​മ്രാ​ൻ​ഖാ​ൻ,​ ​നി​ല​വി​ൽ​ ​അ​ൽ​-​ഖാ​ദി​ർ​ ​ട്ര​സ്റ്റ് ​അ​ഴി​മ​തി​ക്കേ​സി​ൽ​ 14​ ​വ​ർ​ഷ​ത്തെ​ ​ത​ട​വു​ശി​ക്ഷ​യി​ലാ​ണ്.​ ​കോ​ട​തി​ ​അ​നു​മ​തി​ ​ല​ഭി​ച്ച​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​കൂ​ടി​ക്കാ​ഴ്ച.​ ​ഇ​മ്രാ​ൻഖാ​ന്റെ​ ​ആ​രോ​ഗ്യം​ ​വ​ഷ​ളാ​കു​ന്ന​തി​ൽ ​ആ​ശ​ങ്ക​ ​രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ​ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ​ ​കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ​പാ​ക് ​സു​പ്രീം​ ​കോ​ട​തി​ ​അ​നു​മ​തി​ ​ന​ൽകി​യ​ത്.​ ​ര​ണ്ട് ​ദി​വ​സ​ത്തി​ന​കം​ ​അ​ദ്ദേ​ഹ​ത്തെ​ ​ഷി​ഫ​ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ​ ​ആ​ശു​പ​ത്രി​യി​ലേ​ക്കു​ ​മാ​റ്റാ​നും​ ​സെ​പ്റ്റം​ബ​ർ​ 16​ ​വ​രെ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യാ​നും​ ​സു​പ്രീം​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​അ​തേ​സ​മ​യം​ ​ഇ​മ്രാ​ൻ​ ​ഖാ​നെ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റ​ണ​മെ​ന്ന​ ​സു​പ്രീം​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​പാ​കി​സ്താ​ൻ​ ​സ​ർ​ക്കാ​ർ​ ​അ​പ്പീ​ൽ​ ​ന​ൽ​കു​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IMRAN KHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360