SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.38 AM IST

അഴിമതിയ്ക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കെെക്കൂലി വാങ്ങിയ സംഭവം; വിജിലൻസ്  ഡി  വെെ  എസ്‌  പിക്കെതിരെ  കേസ്

corruption

തിരുവനന്തപുരം: അഴിമതിയ്ക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കെെക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് ഡി വെെ എസ്‌ പിക്കെതിരെ കേസ്. ഡി വെെ എസ്‌ പി വേലായുധൻ നായർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡി വെെ എസ് പിയാണ് വേലായുധൻ.

കെെക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്നാണ് ഇയാൾ പണം വാങ്ങിയത്. നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി 50,000രൂപയാണ് കെെക്കൂലി വാങ്ങിയത്. നാരായണന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കേസൊതുക്കാൻ കെെക്കൂലി നൽകിയതിന്റെ തെളിവ് കണ്ടെത്തിയത്.

അനധികൃത സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡി വെെ എസ് പിയുടെ മകന്റെ അക്കൗണ്ടിലേയ്ക്ക് നാരായണൻ 50,000രൂപ ഇട്ടിരുന്നു. നാരായണന്റെ സ്വത്ത് കേസ് തുടരന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CORRUPTION, VIGILANCE, DYSP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY