SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.04 PM IST

'പൂർണേഷ് മോദി ഖുശ്ബുവിനെതിരെ കേസ് നൽകുമോ?' ചോദ്യവുമായി കോൺഗ്രസ് നേതാക്കൾ; താരത്തിന്റെ പഴയ പോസ്റ്റിനെ കുറിച്ച് മിണ്ടാതെ ബിജെപി

Increase Font Size Decrease Font Size Print Page
kushboo

ന്യൂഡൽഹി: മോദി പരാമശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ട സംഭവത്തിന് പിന്നാലെ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ പഴയ ട്വീറ്റ് വീണ്ടും ശ്രദ്ധ നേടുന്നു. രാഹുലിന്റെ പരാമ‌ർശത്തിനോട് സമാനമായ പരാമ‌ർ‌ശം നടത്തിയ ഖുശ്ബുവിന്റെ ട്വീറ്റ് കോൺഗ്രസ് നേതാക്കളുൾപ്പെടെ പങ്കുവച്ചിട്ടുണ്ട്.

'മോദി എന്നതിന്റെ അർത്ഥം അഴിമതി എന്നാക്കി മാറ്റണമെന്നുള്ള' ഖുശ്ബുവിന്റെ 2018 ലെ ട്വീറ്റാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഖുശ്ബു കോൺഗ്രസിലായിരുന്നപ്പോഴാണ് ഇത്തരം ഒരു ട്വീറ്റ് ചെയ്തത്. 'എല്ലാ കള്ളന്മാർക്കും എങ്ങനെ പൊതുവായി മോദി എന്ന പേരു വന്നു?' എന്ന പരാമർശത്തിനാണ് രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി ശിക്ഷിച്ചത്.

ബി ജെ പിയുടെ സൂറത്ത് വെസ്റ്റ് എം എൽ എ പൂർണേഷ് മോദി ഖുശ്ബു സുന്ദറിനെതിരെ കേസ് നൽകുമോ എന്ന് ചോദിച്ചുകൊണ്ട് നിരവധി കോൺഗ്രസ് നേതാക്കൾ ട്വീറ്റ് ചെയ്തു.

twitter

ഖുശ്ബുവിന്റെ പഴയ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സഹിതം ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. പൂർണേഷ് മോദിയാണ് രാഹുലിനെതിരെ അപകീ‌ർത്തി കേസ് നൽകിയിരുന്നത്.കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഖുശ്ബു നിലവിൽ ദേശീയ വനിതാ കമ്മീഷൻ അംഗമാണ്. ഈ വിവാദങ്ങളിൽ ഖുശ്ബു ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS: NEWS 360, NATIONAL, NATIONAL NEWS, KUSHBOO, BJP, TWEET, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY