SignIn
Kerala Kaumudi Online
Monday, 28 September 2026 1.42 PM IST

കല്യാൺ ജുവലേഴ്സിന് വടക്കേ ഇന്ത്യയിൽ ഏഴ് പുതിയ ഷോറൂമുകൾ

kalyan

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജുവലേഴ്സ് രണ്ടാഴ്ചയ്ക്കുള്ളിൽ വടക്കേ ഇന്ത്യയിൽ ഏഴു പുതിയ ഷോറൂമുകൾ തുറക്കുന്നു. മാർച്ച് 25-ന് ഉത്തർപ്രദേശിലെ പ്രയാഗ്രാജിലും ഗോരഖ്പൂരിലും രാജസ്ഥാനിലെ ജയ്പൂരിലെ വൈശാലി നഗറിലും ഷോറൂമുകൾ തുറന്നു. കല്യാണിന്റെ പുതിയ ബ്രാൻഡ് അംബാസഡറും സിനിമാതാരവുമായ രശ്മിക മന്ദാനയാണ് പുതിയ ഷോറൂമുകൾ ഉദ്ഘാടനം ചെയ്തത്.

ഇതുകൂടാതെ ഉത്തരാഖണ്ഡിലെ ഹൽദ്വാനി, ഝാർഖണ്ഡിലെ ജംഷഡ്പൂർ എന്നിവിടങ്ങളിലെ പുതിയ ഷോറൂമുകൾ മാർച്ച് 31-ന് ഉദ്ഘാടനം ചെയ്യും. ഏപ്രിൽ ഏഴിന് ഉത്തർപ്രദേശിലെ ആഗ്ര, ഹരിയാനയിലെ ഹിസാർ എന്നിവിടങ്ങളിൽ പുതിയ രണ്ട് ഷോറൂമുകൾകൂടി തുറക്കും.

വടക്കേഇന്ത്യയിലെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ഉപയോക്താക്കളിലേയ്ക്ക് വിശ്വാസ്യതയും സുതാര്യതയും ലഭ്യമാക്കുന്ന ബ്രാൻഡ് എത്തിക്കുന്നതിലും സന്തോഷമുണ്ടെന്ന് കല്യാൺ ജുവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ലോകോത്തര ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്ന വിധത്തിലാണ് ഓരോ ഷോറൂമുകളും ഒരുക്കിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360