
കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) പുതിയ ക്യൂസി 3 ഇലക്ട്രിക് സ്‌കൂട്ടർ, സി.ബി 500 മോട്ടോർ സൈക്കിൾ, പുതുക്കിയ സി.ബി 350, സി.ബി 350 ആർഎസ്, സി.ബി 350സി മോഡലുകളുടെ വില പ്രഖ്യാപിച്ചു.
145 കിലോമീറ്റർ സർട്ടിഫൈഡ് ഐ.ഡി.സി റേഞ്ചും 32 ലിറ്റർ സ്റ്റോറേജുമുള്ള ക്യു.സി 3 ആദ്യ ഘട്ടത്തിൽ ഡൽഹി, ആഗ്ര, കട്ടക്ക്, സൂറത്ത്, കൊല്ലം നഗരങ്ങളിലെ തിരഞ്ഞെടുത്ത ഹോണ്ട റെഡ് വിംഗ് ഡീലർഷിപ്പുകളിൽ ലഭിക്കും.
സിബി 500ന്റെ വില 2.75 ലക്ഷം രൂപ മുതലാണ്. 501 സി.സി എയർ കൂൾഡ് എൻജിനുള്ള ബൈക്ക് രാജ്യവ്യാപകമായി ഹോണ്ട ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി ലഭിക്കും.
പുതുക്കിയ സി.ബി 350 ശ്രേണിയുടെ വില 1.95 ലക്ഷം രൂപ മുതലാണ്. സി.ബി 350, സി.ബി 350ആർ.എസ്., സി.ബി 350സി മോഡലുകളിൽ പുതിയ നിറങ്ങളാണ്. അഞ്ച് ബൈക്കുകളും 5,000 രൂപ നൽകി ബുക്ക് ചെയ്യാം.
വിശേഷങ്ങൾ
ക്യു.സി 3-ൽ 3.0 കിലോവാട്ട് അവർ ബാറ്ററി, 5 ഇഞ്ച് ടി.എഫ്.ടി ഡിസ്‌പേ, ഹോണ്ട റോഡ്‌സിങ്ക്, ടേൺ ബൈ വൺ നാവിഗേഷൻ, സ്‌മാർട്ട് കീ എന്നിവയുണ്ട്. 80 ശതമാനം വരെ ചാർജ് ചെയ്യാൻ 2.40 മണിക്കൂറും പൂർണ ചാർജിന് നാല് മണിക്കൂറും ആവശ്യമാണ്. സി.ബി 500 ൽ ഹോണ്ട സെലെക്ടൽ ടോർക്ക് കൺട്രോൾ, അസിസ്റ്റ് സ്ലിപ്പർ ക്ലച്ച്, ഹോണ്ട റോഡ് സിങ്ക്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ എ.ബി.എസ് എന്നിവയും ലഭിക്കും.
ക്യൂസി എക്‌സ് ഷോറൂം വില
1.35 ലക്ഷം രൂപ മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |