
കൊച്ചി: തോട്ടമുടമകളുടെ സംഘടനയായ അസോസിയേഷൻ ഒഫ് പ്ലാന്റേഴ്സ് ഒഫ് കേരളയുടെ(എ.പി.കെ) ചെയർമാനായി ടി.ആർ രാധാകൃഷ്ണനെയും വൈസ് ചെയർമാനായി ഫിലിപ്പ് സി. ജേക്കബിനെയും വീണ്ടും തിരഞ്ഞെടുത്തു.
ചാർട്ടേഡ് അക്കൗണ്ടന്റും ആസ്‌പിൻവാൾ ആൻഡ് കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടറും സി.എഫ്.ഒയുമാണ് രാധാകൃഷ്ണൻ. ആസ്‌പിൻവാളിന്റെ നാല് ഉപകമ്പനികളുടെ ഡയറക്ടറുമാണ്. ഉപാസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവും ടാക്സേഷൻ ആൻഡ് ഫിനാൻസ് കമ്മിറ്റിയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കുന്നു.
ഫിലിപ്പ് സി. ജേക്കബ് വേളിമലൈ റബർ കമ്പനി ലിമിറ്റഡ് ഡയറക്ടറാണ്. കുര്യൻ എബ്രഹാം പ്രൈവറ്റ് ലിമിറ്റഡ്, കാനം ലാറ്റക്സ് ഇൻഡസ്ട്രീസ് എന്നിവയുമായും ബന്ധപ്പെട്ടും പ്രവർത്തിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |