SignIn
Kerala Kaumudi Online
Monday, 28 September 2026 1.39 AM IST

മഹീന്ദ്ര എക്സ്‌യുവി 3എക്സ്ഒ റേവ്എക്സ് ശ്രേണി വിപുലീകരിച്ചു

xuv

പുതിയ റേവ്എക്സ് എഡ്ജ് വിപണിയിൽ

കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എക്സ്‌യുവി 3എക്സ്ഒയുടെ പുതിയ റേവ്എക്സ് എഡ്ജ് മോഡലുകൾ വിപണിയിലെത്തി. 9.39 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില. 10 ലക്ഷം രൂപയിൽ താഴെ വിലയിൽ പെട്രോൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയുള്ള എക്സ്‌യുവി 3എക്സ്ഒ റേവ്എക്സ് എം(ഒ) വകഭേദവും കമ്പനി അവതരിപ്പിച്ചു.

10 ലക്ഷം രൂപയിൽ താഴെയുള്ള മോഡലുകളിൽ പനോരമിക് സൺറൂഫ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സഹിതമുള്ള 26.03 സെ.മീ എച്ച്.ഡി ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് സീറ്റുകൾ, റിയർവ്യൂ ക്യാമറ തുടങ്ങിയ ഫീച്ചറുകളുണ്ട്. പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക്, ഡീസൽ മാനുവൽ, എ.എം.ടി പവർട്രെയിൻ ഓപ്ഷനുകളും ലഭ്യമാണ്. 2024ൽ പുറത്തിറങ്ങിയ എക്സ്‌യുവി 3എക്സ്ഒ 2.5 ലക്ഷത്തിലധികം യൂണിറ്റ് വിൽപ്പന നേടിയതായി കമ്പനി അറിയിച്ചു. മഹീന്ദ്രയുടെ ചരിത്രത്തിൽ ഈ നേട്ടം ഏറ്റവും വേഗത്തിൽ കൈവരിച്ച എസ്.യു.വിയാണെന്നും കമ്പനി അവകാശപ്പെട്ടു.

വില

റേവ്എക്സ് എഡ്ജിന്റെ പെട്രോൾ മാനുവൽ : 9.39 ലക്ഷം രൂപ

ഓട്ടോമാറ്റിക്: 10.59 ലക്ഷം,

ഡീസൽ മാനുവൽ 10.59 ലക്ഷം രൂപ

റേവ്എക്സ് എഡ്ജ് (ഒ): 9.89 ലക്ഷം രൂപ മുതൽ 11.91 ലക്ഷം രൂപ വരെ

നിറങ്ങൾ

എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക്, ടാംഗോ റെഡ്, നെബുല ബ്ലൂ, ഗാലക്സി ഗ്രേ എന്നീ അഞ്ച് നിറങ്ങളിൽ മോഡലുകൾ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAHEENDRA, SUV, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360