ന്യൂ മാഹി :കോഴിക്കോട് നിന്നും കണ്ണൂരിലേക് വ രുന്ന ഗഘ 13 എ.യു. 9693 നമ്പർ സ്വകാര്യ ബസിൽ വെച്ച് വെള്ളരിക്കുണ്ട് കള്ളാർ ചേടിക്കുണ്ട് സ്വദേശിയായ തമ്പാനെ (60) എന്നയാളെ പത്തര ലിറ്റർ പുതുച്ചേരി മദ്യം കൈവശം വെച്ചതിന് കേസെടുത്തു.എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റിവ് ഓഫീസർ എൻ.പത്മരാജനും പാർട്ടിയും കണ്ണൂർ ഐ.ബി.പാർട്ടിയുമായി ചേർന്ന് ന്യൂ മാഹി എക്സ്സൈസ് ചെക് പോസ്റ്റിൽ വാഹന പരിശോധന നടത്തുമ്പോഴാണ് ഇയാൾ പിടിയിലായത്. തുടർ നടപടികൾക്കായി പ്രതിയെ തലശ്ശേരി റേഞ്ച് ഓഫീസിൽ ഹാജരാക്കി. പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർ (ഗ്രേഡ് ) പി.അജേഷ് , സി ഇ.ഒ ഷൈബി കുര്യൻ എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |