SignIn
Kerala Kaumudi Online
Tuesday, 11 August 2026 6.30 PM IST

കാണാൻ കുഞ്ഞൻ, മിന്നൽ വേഗത്തിൽ ഇഴയും; ഈ ഭാഗത്ത് കടികിട്ടിയാൽ പിന്നെ നോക്കേണ്ട; വീടിന്റെ വർക്കേരിയയിൽ വാവ കണ്ടത്

കൊല്ലം ജില്ലയിലെ ചവറ കഴിഞ്ഞ് വെറ്റമുക്ക് ഉള്ള വീട്ടിൽ നിന്നാണ് ഇത്തവണ വാവാ സുരേഷിന് കാൾ എത്തിയത്. വീടിന്റെ വർക്കേരിയയിൽ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞായിരുന്നു വിളി വന്നത്. സ്ഥലത്ത് എത്തിയ വാവാ സുരേഷ് പാമ്പിന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി, കുറേ സാധനങ്ങൾ മാറ്റിക്കഴിഞ്ഞാണ് പാമ്പിനെ കണ്ടത്, ഒന്നല്ല രണ്ട് പാമ്പുകൾ.

vava-suresh

മരംകേറികളായ കൺകൊത്തി പാമ്പുകളെയാണ് വാവ പിടികൂടിയത്. ചുരുട്ട, മരപാമ്പ്, വില്ലൂന്നി, കൊമ്പേറി പാമ്പ്, കൊമ്പേറി മൂർഖൻ, മരചേക എന്നീ പേരുകളും ഇതിനുണ്ട്. ഇതിന്‌ മുൻപും വാവ പല പ്രാവശ്യം ഇത്തരം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ഈ പാമ്പുകളുടെ പുറം ഭാഗം തവിട്ടു കലർന്ന പിച്ചള നിറത്തിലായതിനാൽ ഇവയെ ബ്രോൺസ്ബാക്ക് ( Bronzeback) എന്നും വിളിക്കാറുണ്ട്.

മെലിഞ്ഞ് നീണ്ട ഈ പാമ്പ് ഏകദേശം ഒരു മീറ്ററോളം നീളമുണ്ടാകും. പരന്ന തലയും വലിയ കണ്ണുകളുമാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങൾ. വാലിന് കറുത്ത വരകളും കണ്ണുകൾക്ക് ചുറ്റും വെളുത്ത വരകളുമുണ്ട്. മരത്തിൽ വസിക്കുന്ന പല്ലി, ഓന്ത്, ചെറുപക്ഷികൾ എന്നിവയാണ് പ്രധാന ആഹാരം. ഈ പാമ്പുകൾക്ക് വിഷമില്ലെങ്കിലും മുഖത്തോ, കണ്ണിനുള്ളിനോ കടികിട്ടിയാൽ പ്രശ്‌നമാണ്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAVA SURESH, SNAKE MASTER, KANKOTHI SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA