
കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യാ പ്രേരണ കേസിൽ പുതിയ വഴിത്തിരിവ്. മരിച്ച പത്തനംതിട്ട കടമ്പനാട് സ്വദേശിയായ യുവതിയുടെ ഭർത്താവ് അനിൽ കുമാറിനെ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുഹൈലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്.
സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ, മരിക്കുന്നതിന് മുമ്പ് യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂര മർദ്ദനമേറ്റിരുന്നതായി കണ്ടെത്തി. ഭാര്യയ്ക്ക് സുഹൈലുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് അനിൽകുമാർ യുവതിയെ മർദ്ദിക്കുകയും, തുടർന്ന് നിർബന്ധിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതിക്കുകയുമായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.
2026 ഫെബ്രുവരി 14 നാണ് കടമ്പനാട്ടെ സ്വകാര്യ സ്‌കൂൾ ജീവനക്കാരിയായ യുവതിയെ ഭർത്തൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂളിലെ പി.ആർ.ഒ കൂടിയായിരുന്ന സുഹൈലിന്റെ മാനസിക പീഡനം മൂലമാണ് ജീവനൊടുക്കുന്നതെന്ന രീതിയിലുള്ള ആത്മഹത്യാക്കുറിപ്പ് ലഭിച്ചതിനെ തുടർന്ന് ഫെബ്രുവരിയിൽ ഏനാത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അനിൽ കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |