
തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 2026-27 വർഷത്തെ ഭരണസമിതി അധികാരമേറ്റു. കല്ലമ്പലം ഗാർഡേനിയ കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന 69 മത് വാർഷിക സമ്മേളനത്തിലാണിത്. സംസ്ഥാന പ്രസിഡന്റ് ഡോ. ഗോപികുമാർ പി (തൃശൂർ),വൈസ് പ്രസിഡന്റ് നോർത്ത് സോൺ ഡോ. ശശിധരൻ കെ (തലശേരി),വൈസ് പ്രസിഡന്റ് മിഡ് സോൺ ഡോ. ജോസ് കുരുവിള കൊക്കാട് (പാല),വൈസ് പ്രസിഡന്റ് സൗത്ത് സോൺ ഡോ. രവി കുമാർ കെ (കൊല്ലം),സംസ്ഥാന സെക്രട്ടറി ഡോ. റോയി ആർ ചന്ദ്രൻ (കോഴിക്കോട്),ജോ. സെക്രട്ടറിമാരായി ഡോ. അനീൻ എൻ.കുട്ടി (കോഴിക്കോട്,നോർത്ത് സോൺ),ഡോ. മോഹൻദാസ് എം.കെ (നോർത്ത് പരവൂർ,മിഡ് സോൺ),ഡോ. സിദ്ധാർത്ഥൻ .ബി (വർക്കല,സൗത്ത് സോൺ),ഡോ. ശ്യാംലാൽ .എസ് (തിരുവനന്തപുരം,ഹെഡ്കോട്ടേഴ്സ്),ഡോ. ഷറഫുദ്ദീൻ കെ.പി (ട്രഷറർ) എന്നിവരാണ് ചുമതലയേറ്റത്. ഐ.എം.എ ദേശീയ ഇലക്ട് സെക്രട്ടറി ഡോ. അബുൽ ഹസനാണ് പുതിയ ഭാരവാഹികൾക്കുള്ള സത്യവാചകം ചൊല്ലിക്കൊടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |