SignIn
Kerala Kaumudi Online
Monday, 09 November 2026 12.55 AM IST

ഐ.എം.എ സമ്മേളനത്തിൽ മന്ത്രി മുരളീധരൻ 'സംസ്ഥാനത്ത് 3000 ഡോക്ടർമാരെ നിയമിക്കും"

ima-varkkala

വർക്കല: സംസ്ഥാനത്ത് 3,000 ഡോക്ടർമാരെ ആവശ്യമുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. മൂന്ന് ഘട്ടമായി അനുവദിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും മന്ത്രി അറിയിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) 69-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വകാര്യ ആശുപത്രികളിലെ സൗകര്യം സർക്കാരിലും ഒരുക്കും. ഇതിനായി നഴ്സുമാർ, ഫാർമസിസ്റ്റ് എന്നിരുൾപ്പെടെയുള്ള ജീവനക്കാരുടെ എണ്ണവും കൂട്ടും. ഐ.എം.എ ഭാരവാഹികളുൾപ്പെടെ പങ്കടുത്ത യോഗത്തിലാണ് ആരോഗ്യ വിദഗ്‌ദ്ധരുടെ കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനമുണ്ടായതെന്നും മന്ത്രി പറഞ്ഞു.

കല്ലമ്പലം ഗാർഡേനിയ കൺവെൻഷൻ സെന്റിൽ നടന്ന സമ്മേളനത്തിൽ ഐ.എം.എ കേരള ഘടകം മുൻ പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ അദ്ധ്യക്ഷത വഹിച്ചു. വി. ജോയ് എം.എൽ.എ മുഖ്യാതിഥിയായി. ഡി.ജി.പി റവാഡ ചന്ദ്രശേഖർ, ഐ.എം.എ ദേശീയ സെക്രട്ടറി ഡോ. അബുൽ ഹസ്സൻ, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് രാഗീഷ് ജി, വാർഡ് മെമ്പർ സിനി മണികണ്ഠൻ, ഐ.എം.എ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആർ. രമേശ്, മുൻ ദേശീയ പ്രസിഡന്റുമാരായ ഡോ. എ. മാർത്തണ്ഡപിള്ള, ഡോ. വിജയകുമാർ കെ, ഡോ. ജെ.എ. ജയലാൽ, മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ടി.എൻ. ബാബുരവീന്ദ്രൻ, ആന്ധ്രാപ്രദേശ് ഘടകം പ്രസിഡന്റ് ഡോ. ശർമ്മ പി.എസ്, കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുനിൽ പി.കെ, കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഷാജഹാൻ, കെ.ജി.ഐ.എം.ഒ.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. ബിജിത്ത് എസ്, ക്യു.പി.എം.പി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഡെവിൻ, കെ.ജി.എസ്ഡി.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുജിത്ത് രവി, ഐ.എം.എ സൗത്ത് സോൺ ജോയിന്റ് സെക്രട്ടറി ഡോ. സുദീപ് ടി.കെ, ഡോ. പവൻ മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ശ്യം ഡി. ഗോപാൽ സ്വാഗതവും സെക്രട്ടറി ഡോ. രാമകൃഷ്ണ ബാബു എം. നന്ദിയും പറഞ്ഞു.

ഐ.എം.എയിൽ അംഗമല്ലാത്തവർക്കുള്ള ഡോ. മോഹൻകുമാർ പുരസ്കാരം ഡി.ജി.പി റവാഡ ചന്ദ്രശേഖർ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA