SignIn
Kerala Kaumudi Online
Monday, 09 November 2026 1.05 AM IST

185 ഗ്രാം രാസലഹരിയുമായി 2 പേർ അറസ്റ്റിൽ

harikrishnan

ആലുവ:ലോഡ്ജിൽ നടത്തിയ പൊലീസ് പരിശോധനയിൽ 185ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. പള്ളുരുത്തി തെരേഭാഗം കുട്ടത്തിപ്പറമ്പിൽവീട്ടിൽ കെ.എസ്.ഹരികൃഷ്ണൻ(32), തോപ്പുംപടി പ്രതീക്ഷനഗർ കെ.വി.തോമസ് റോഡിൽ കുരിശിങ്കൽ വീട്ടിൽ ഷിനുസെബാസ്റ്റ്യൻ(34) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച വൈകിട്ട് നഗരത്തിലെ എല്ലാലോഡ്ജുകളിലും ഒരേസമയം ആലുവ ഡിവൈ.എസ്.പി ബൈജുപൗലോസിന്റെയും നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബിനുകുമാറിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ജില്ലാആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ നിന്നാണ് 185 ഗ്രാം എം.ഡി.എം.എയുമായി ഹരികൃഷ്ണനെ പിടികൂടിയത്. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസുമായി നടത്തിയ തുടർപരിശോധനയിൽ തോപ്പുംപടിയിലുള്ള ഷിനുസെബാസ്റ്റ്യന്റെ വീട്ടിലെ പക്ഷിക്കൂടിനുള്ളിൽ ഒളിപ്പിച്ച ഏഴ് ഗ്രാം എം.ഡി.എം.എയും കണ്ടെത്തി. പിടികൂടിയ എം.ഡി.എം.എയ്‌ക്ക് ഏകദേശം 7.5 ലക്ഷംരൂപ വിലവരും.

തമിഴ്നാട്ടിൽ നിന്ന് ടൂറിസ്റ്റ്ബസിൽ വാഴക്കുലയ്‌ക്കുള്ളിൽ ഒളിപ്പിച്ചാണ് എം.ഡി.എം.എ പ്രതികൾ കടത്തിയത്. ലഹരിമരുന്നിന്റെ ഉറവിടവും വിതരണശൃംഖലയും കണ്ടെത്തുന്നതിനായി ബംഗളൂരു–തമിഴ്നാട് മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA