SignIn
Kerala Kaumudi Online
Monday, 09 November 2026 1.05 AM IST

എസ്.എം.എ 50കോടി ലഭിച്ചെന്ന് വ്യാജപ്രചാരണം; കുരുന്നുകൾക്കുളള സഹായം കുറയുന്നു

z

മുക്കം(കോഴിക്കോട്)​:അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലാർഅട്രോഫി (എസ്.എം.എ)ബാധിച്ച മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള 50കോടി രൂപയുടെ ധനസമാഹരണത്തിന് തിരിച്ചടിയായി സാമൂഹികമാദ്ധ്യങ്ങളിലെ വ്യാജപ്രചാരണം. ചികിത്സയ്ക്കാവശ്യമായ മുഴുവൻ തുകയും ലഭിച്ചെന്നും ഇനി ആരും പണം അയക്കേണ്ടതില്ലെന്നുമുള്ള വ്യാജശബ്ദ സന്ദേശമാണ് പ്രചരിക്കുന്നത്. ഇതോടെ ഓരോദിവസവും ലഭിക്കുന്ന സഹായത്തുകയിൽ ഗണ്യമായ കുറവുണ്ടായതായി ചികിത്സാസഹായസമിതി അറിയിച്ചു. ഓരോദിവസവും ഒരുകോടിയെങ്കിലും സമാഹരിച്ച് 50ദിവസം കൊണ്ട് ദൗത്യംപൂർത്തീകരിച്ചാൽ മാത്രമേ കുരുന്നുകൾക്ക് ചികിത്സയൊരുക്കാനാവൂ.

ധനസമാഹരണം ആരംഭിച്ച് 20ദിവസം പിന്നിടുമ്പോൾ ലക്ഷ്യത്തിലേക്ക് ദൂരമേറെയുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 16,68,70,033 രൂപ മാത്രമാണ് സമാഹരിക്കാനായത്. ബാക്കി തുക കണ്ടെത്താൻ നാടൊന്നാകെ പരിശ്രമിക്കുമ്പോഴാണ് വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നത്.

ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി പൂവ്വത്തേരിച്ചാലിൽ അരുൺ-ഷാൽമി ദമ്പതികളുടെ, ഒറ്റപ്രസവത്തിൽ ജനിച്ച ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകൾക്കാണ് എസ്.എം.എ ടൈപ്പ്2 ബാധിച്ചത്. ‘കൂടെയുണ്ട് കേരളം’ എന്ന പേരിലാണ് ജനകീയധനസമാഹരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA