SignIn
Kerala Kaumudi Online
Monday, 09 November 2026 12.39 AM IST

ആൻജിയോപ്ലാസ്റ്റി ഉപകരണങ്ങളുടെ പുനരുപയോഗ നിയന്ത്രണത്തിൽ ഇളവ് വേണം

a

തിരുവനന്തപുരം: ആൻജിയോപ്ലാസ്റ്റിയുടെ ഉയർന്ന ചെലവ് സാധാരണക്കാർക്ക് താങ്ങാനാകാത്ത സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങളുടെ പുനരുപയോഗ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ഹൃദ്രോഗ വിദഗ്ദ്ധർ. രോഗികളുടെ സുരക്ഷ ഉറപ്പാക്കി കത്തീറ്ററുകൾ, ഗൈഡ് വയറുകൾ തുടങ്ങിയ തിരഞ്ഞെടുത്ത ഉപകരണങ്ങൾ വീണ്ടും ഉപയോഗിക്കാൻ അനുമതി നൽകണമെന്ന ആവശ്യവും ഉയർന്നു. തിരുവനന്തപുരം ഹോട്ടൽ ലെമൺ ട്രീ പ്രീമിയറിൽ നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ (സി.എസ്.ഐ) കേരള ചാപ്റ്റർ വാർഷിക സമ്മേളനത്തിലാണിത്. സമ്മേളനം ഉദ്ഘാടനം ചെയ്ത സി.എസ്.ഐ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. പി.കെ. അശോകൻ, നൂതന സ്റ്റെന്റുകളും ഹൃദയധമനികളുടെ ഇമേജിംഗ് സാങ്കേതികവിദ്യകളും സങ്കീർണ ബ്ലോക്കുകളുടെ ചികിത്സ കൂടുതൽ കൃത്യവും സുരക്ഷിതവുമാക്കിയെന്ന് പറഞ്ഞു. ഓർഗനൈസിംഗ് ചെയർമാൻ ഡോ.എൻ. പ്രതാപ് കുമാർ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. എസ്.വി. പ്രവീൺ, സി.എസ്.ഐ കേരള ചാപ്റ്റർ സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. റോണി മാത്യു, സെക്രട്ടറി ഡോ. ജോ ജോസഫ്, ട്രഷറർ ഡോ. എസ്. പ്രവീൺ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANGIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA