കോയമ്പത്തൂർ : വി.ഒ.സി പാർക്ക് ഗ്രൗണ്ടിൽ നടന്ന വനിതകൾക്കായുള്ള 20-ാമത് സി.ആർ.ഐ പമ്പ്സ് ട്രോഫി അഖിലേന്ത്യാ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് തിരുവനന്തപുരം കേരള പൊലീസിനെ(65-44ന് ) പരാജയപ്പെടുത്തി ജേതാക്കളായി.
വൈദ്യുതി ബോർഡിന് വേണ്ടി അനീഷ ക്ലീറ്റസ്18 പോയിന്റുമായി ടോപ് സ്കോററായി. ശ്രീകല 17 പോയിന്റും ഗ്രിമ 11 പോയിന്റും സ്കോർ ചെയ്തു കേരള പോലീസിനായി മുൻ ഏഷ്യൻ താരം നീനുമോൾ 16 പോയിന്റ് നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |