SignIn
Kerala Kaumudi Online
Sunday, 27 September 2026 3.27 PM IST

സച്ചിന്റെ ആ റെക്കോർഡുകൾക്ക് തൊട്ടരികിൽ വിരാട് കൊഹ്ലി? പ്രതീക്ഷയോടെ ആരാധകർ

sachin-tendulkar
സച്ചിൻ ടെൻഡുൽക്കർ, വിരാട് കൊഹ്‌ലി

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ റെക്കോർഡുകളുടെ വക്കിൽ നിൽക്കുകയാണ് ഇന്ത്യൻ സൂപ്പർതാരം വിരാട് കൊഹ്‌ലി. ഇന്ന് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിൽ വിരാട് കൊഹ്‌ലി റെക്കോർഡുകൾ തകർത്തെറിയുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകർ.

വെസ്റ്റ് ഇൻഡീസിനെതിരെ മികച്ച ബാറ്റിംഗ് റെക്കോർഡുള്ള കൊഹ്‌ലി 43 മത്സരങ്ങളിൽനിന്ന് 41 ഇന്നിംഗ്‌സുകളിലായി 66.50 ശരാശരിയിൽ 2,261 റൺസ് നെടിയിട്ടുണ്ട്. ഒമ്പത് സെഞ്ച്വറികളും 11 അർദ്ധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. ഏകദിന മത്സരങ്ങളിലെ 15000 റൺസ് എന്ന അപൂർവ നേട്ടത്തിന് കൊഹ്‌ലിക്ക് ഇനി വെറും 59 റൺസ് മാത്രമാണ് ബാക്കിയുള്ളത്. ഏകദിന മത്സരങ്ങളിൽ 18,426 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് കൊഹ്‌ലിക്ക് തൊട്ടുമുന്നിലുള്ളത്.

314 മത്സരങ്ങളിലായി 302 ഇന്നിംഗ്‌സുകളിൽനിന്ന് 58.59 ശരാശരിയിൽ 14,941 റൺസാണ് നിലവിൽ കൊഹ്‌ലിയുടെ സമ്പാദ്യം. 54 സെഞ്ച്വറികളും 79 അർദ്ധസെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. 183 റൺസാണ് ഏകദിനത്തിലെ അദ്ദേഹത്തിന്റെ ഉയർന്ന സ്‌കോർ. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികളെന്ന് നേട്ടത്തിലേക്കും കൊഹ്‌ലി നീങ്ങുകയാണ്. നിലവിൽ 85 അന്താരാഷ്‌ട്ര സെഞ്ച്വറികളാണ് താരത്തിനുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരെ 41 ഇന്നിംഗ്‌സുകളിൽനിന്ന് ഒമ്പത് സെഞ്ച്വറികൾ നേടിയിട്ടുള്ള കൊഹ്‌ലി, തിരുവനന്തപുരത്തും ആ മികവും തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം താരത്തിനെ സംബന്ധിച്ച് പൊതുവെ ഭാഗ്യ വേദിയാണ്. ഇവിടെ കളിച്ചിട്ടുള്ള രണ്ട് ഏകദിനങ്ങളിലും താരം പുറത്തായിട്ടല്ല.

ലിസ്റ്റ് എ ക്രിക്കറ്റിലെ സെഞ്ച്വറികളുടെ എണ്ണത്തിലും കൊഹ്‌ലി പുതിയ റെക്കോർഡിന് തൊട്ടരികിലാണ്. നിലവിൽ 59 ലിസ്റ്റ് എ സെഞ്ച്വറികളുള്ള താരം രണ്ട് സെഞ്ച്വറികൾ കൂടി നേടിയാൽ സച്ചിൻ ടെൻഡുൽക്കറുടെ 60 സെഞ്ച്വറികളെന്ന റെക്കൊർഡിനൊപ്പമെത്തും. സ്വന്തം മണ്ണിലെ അന്താരാഷ്‌ട്ര സെഞ്ച്വറികളുടെ എണ്ണത്തിലും കൊഹ്‌ലി സച്ചിന്റെ റെക്കോർഡിന് തൊട്ടരികിലാണ്.

English Summary

Virat Kohli is just 59 runs away from 15,000 ODI runs as India take on West Indies in Thiruvananthapuram. He is also closing in on several records held by Sachin Tendulkar, with 54 ODI and 85 international centuries.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, KARYAVATTOM, VIRAT KOHLI, SACHIN TENDULKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360