തിരുവനന്തപുരം: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് മികച്ച സ്‌കോർ. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത വിൻഡീസ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസാണ് കൂട്ടിച്ചേർത്തത്. മത്സരത്തിൽ 296 ആണ് ഇന്ത്യയുടെ വിജയലക്ഷ്യം. ജസ്റ്റിൻ ഗ്രീവ്സിന്റെ തകർപ്പൻ സെഞ്ച്വറിയാണ് വിൻഡീസ് ഇന്നിംഗ്‌സിന് കരുത്തേകിയത്. 108 പന്തിൽ 101 റൺസുമായി ഗ്രീവ്സ് പുറത്തായപ്പോൾ 12 ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. ജോൺ കാംപ്‌ബെല്ലിനൊപ്പം ഒന്നാം വിക്കറ്റിൽ 135 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഗ്രീവ്സ് വിൻഡീസിന് മികച്ച തുടക്കമാണ് നൽകിയത്.
കാംപ്‌ബെല്ലും ബാറ്റിംഗിൽ തിളങ്ങി. 60 പന്തിൽ 62 റൺസെടുത്ത താരം 20-ാം ഓവറിൽ കുൽദീപ് യാദവിന്റെ പന്തിൽ പുറത്തായി. ഇതോടെ 135 റൺസിൽ വിൻഡീസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിന് വിരാമമാവുകയായിരുന്നു. തുടക്കത്തിലെ ആധിപത്യം പിന്നീട് നിലനിർത്താൻ വിൻഡീസിന് കഴിഞ്ഞില്ല. 135 റൺസിൽ വിക്കറ്റ് നഷ്ടമില്ലാതെ നിന്ന ടീം 198 റൺസിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി. കീസി കാർട്ടി (13), ഷായ് ഹോപ്പ് (12), ഗ്രീവ്സ് എന്നിവർക്ക് പിന്നാലെ ജൂവൽ ആൻഡ്രൂവും പുറത്തായതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി.
മദ്ധ്യനിര തകർന്ന ഘട്ടത്തിൽ അമീർ ജാംഗോയാണ് വിൻഡീസിന്റെ ഇന്നിങ്സിന് വീണ്ടും വേഗം നൽകിയത്. 43 പന്തിൽ പുറത്താകാതെ 58 റൺസെടുത്ത ജാംഗോ ഏഴ് ബൗണ്ടറികളും ഒരു സിക്സും നേടി. റോസ്റ്റൺ ചേസ് 24 റൺസെടുത്തപ്പോൾ മാത്യു ഫോർഡ് ഏഴ് റൺസുമായി മടങ്ങി. ഗുദാകേഷ് മോട്ടി നാല് റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യൻ ബൗളർമാരിൽ കുൽദീപ് യാദവാണ് ശ്രദ്ധേയ പ്രകടനം നടത്തിയത്. പത്ത് ഓവറിൽ 40 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് വിൻഡീസിന്റെ കുതിപ്പിന് തടയിട്ടു. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകൾ നേടി. നിതീഷ് കുമാർ റെഡ്ഡിക്ക് ഒരു വിക്കറ്റ് ലഭിച്ചു. ആദ്യ ഘട്ടത്തിൽ വിൻഡീസ് ബാറ്റർമാർ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 85 റൺസിലെത്തിയ സന്ദർശകർ മികച്ച തുടക്കമാണ് നേടിയത്. നിതീഷ് കുമാർ റെഡ്ഡിയുടെ ഒരു ഓവറിൽ നാല് ബൗണ്ടറികൾ അടക്കം 17 റൺസ് വിൻഡീസ് നേടി.
ജഡേജ എറിഞ്ഞ ആദ്യ ഓവറിലും 16 റൺസ് കണ്ടെത്തിയതോടെ വിൻഡീസിന്റെ സ്‌കോറിംഗ് അതിവേഗം ഉയർന്നു. ഇന്ത്യക്കെതിരെ ഏകദിനത്തിൽ വിൻഡീസിന്റെ മൂന്നാമത്തെ ഉയർന്ന പവർപ്ലേ സ്‌കോറാണ് 85. ഗ്രീവ്സ് 50 കടന്നതിന് പിന്നാലെ കാംപ്‌ബെല്ലും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ഇരുവരും ചേർന്ന് 135 റൺസ് കൂട്ടിച്ചേർത്തതോടെയാണ് വിൻഡീസ് വലിയ സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചത്. എന്നാൽ കുൽദീപിന്റെ സ്‌പെല്ലാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.
ഇന്ത്യയിൽ ഇന്ത്യക്കെതിരെ വിൻഡീസ് നേടുന്ന ഓപ്പണിംഗ് കൂട്ടുകെട്ടുകളിൽ മൂന്നാം സ്ഥാനത്താണ് ഗ്രീവ്സ്-കാംപ്‌ബെൽ സഖ്യത്തിന്റെ 135 റൺസ്. 1988ൽ ഗോർഡൻ ഗ്രീനിഡ്ജും ഫിൽ സിമൺസും ചേർന്ന് നേടിയ 164 റൺസാണ് പട്ടികയിൽ ഒന്നാമത്. 1983ൽ ഗ്രീനിഡ്ജ്‌ഡെസ്മണ്ട് ഹെയ്ൻസ് സഖ്യം നേടിയ 149 റൺസാണ് രണ്ടാമത്.
West Indies posted a strong total of 295/7 against India in the first ODI in Thiruvananthapuram, setting a target of 296. Justin Greaves spearheaded the innings with a magnificent century (101 runs), supported by John Campbell (62) and Aamir Jangoo (58*). Kuldeep Yadav was India's most effective bowler, claiming four wickets.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |