SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.22 PM IST

പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
rudhimon

മാന്നാർ: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ബുധനൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് എണ്ണയ്ക്കാട് പൈവള്ളി തോപ്പിൽ രുധിമോൻ (40) ആണ് അറസ്റ്റിലായത്. മാന്നാർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിനീഷ് ബാബുവിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയിൽ മാരകായുധങ്ങളുമായി വീട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുന്നതായി രുധിമോന്റെ ഭാര്യയും അമ്മയും ടോൾഫ്രീ നമ്പറിൽ വിളിച്ചു പരാതി പറഞ്ഞത് അന്വേഷിക്കാനാണ് മാന്നാർ സ്റ്റേഷനിലെ എസ്.ഐ സജികുമാർ ഉൾപ്പടെയുള്ള സംഘം വീട്ടിലെത്തിയത്.

മദ്യലഹരിയിൽ അക്രമാസക്തനായ രുധിമോനെ അനുനയിപ്പിച്ച് കൈയിലെ ആയുധങ്ങൾ വാങ്ങി കൂട്ടിക്കൊണ്ടു പോകവേയായിരുന്നു അക്രമം. വസ്ത്രം മാറാനായി വീട്ടിനുള്ളിലേക്ക് കയറിയ യുവാവ് ചപ്പാത്തി പരത്തുന്ന താടിയുമായെത്തി ദിനീഷ് ബാബുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തിയാണ് പ്രതിയെ പിന്നീട് കീഴടക്കിയത്.

പരുമലയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ച ദിനീഷ് ബാബുവിന്റെ തലയിൽ മൂന്ന് തുന്നൽ വേണ്ടിവന്നു. വധശ്രമത്തിന് കേസെടുത്ത് മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY