SignIn
Kerala Kaumudi Online
Monday, 28 September 2026 1.42 PM IST

വൈദ്യുതി വില വീണ്ടും കൂടിയേക്കും

electric-line

കൊച്ചി: രാജ്യത്തെ വൈദ്യുതി ഉപഭോഗം അസാധാരണമായി കൂടുന്നതിനാൽ പ്രമുഖ സ്വകാര്യ, പൊതുമേഖലാ കമ്പനികൾ വില കൂട്ടാനൊരുങ്ങുന്നു. പുനരുജ്ജീവന ഇന്ധനങ്ങളുടെ ഉത്പാദനം ഗണ്യമായി ഉയർന്നുവെങ്കിലും ഗാർഹിക ഉപഭോഗത്തിനൊപ്പം വ്യാവസായിക മേഖലയിലെ ആവശ്യവും കുത്തനെ ഉയരുന്നതാണ് സമ്മർദ്ദം കൂട്ടുന്നത്. നാഷണൽ തെർമ്മൽ പവർ കോർപ്പറേഷൻ (എൻ.ടി.പി.സി), പവർ ഗ്രിഡ്, ഭെൽ, അദാനി പവർ, ജെ.എസ്. ഡബ്ളിയു, ടാറ്റ പവർ തുടങ്ങിയ ഉത്പാദന, വിതരണ, പ്രസരണ മേഖലകളിലെ കമ്പനികളെല്ലാം വൈദ്യുതി വില കൂടുമെന്ന സൂചനയാണ് നൽകുന്നത്. പ്രമുഖ വിശകലന ഏജൻസികളുടെ റിപ്പോർട്ടുകളനുസരിച്ച് നവംബറിൽ മൊത്തം വൈദ്യുതി ഉപഭോഗം ഇന്ത്യയൊട്ടാകെ മുൻവർഷം ഇതേകാലയളവിനേക്കാൾ 8.5 ശതമാനം ഉയർന്ന് 12000 കോടി യൂണിറ്റുകളായി. നവംബറിലെ ഉപയോഗം കൂടിയ സമയത്തെ (പീക്ക് അവർ) ഉപഭോഗം 204 ജിഗാവാട്ടിലെത്തി.

പാരമ്പര്യേതര മേഖലകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം മെച്ചപ്പെടുന്നുണ്ടെങ്കിലും കൽക്കരി നിലയങ്ങളെയാണ് ഇപ്പോഴും ഇന്ധന ആവശ്യത്തിന് കൂടുതലായും ആശ്രയിക്കുന്നത്. പകൽ സമയങ്ങളിൽ സൗരോർജ്ജ സ്രോതസുകൾ ഉപയോഗപ്പെടുന്നുണ്ടെങ്കിലും രാത്രികാലങ്ങളിൽ തെർമ്മൽ പ്ളാന്റുകളിൽ നിന്നുള്ള വൈദ്യുതിക്കാണ് ആവശ്യം കൂടുതലുള്ളത്.

രാജ്യത്തെ വ്യാവസായിക, ഉത്പാദന മേഖലയിലേക്ക് വൻ നിക്ഷേപം ഒഴുകിയെത്തുന്നതിനാൽ രണ്ടു വർഷത്തേക്ക് വൈദ്യുതി ക്ഷാമം തുടരാനാണ് സാദ്ധ്യതയെന്ന് പ്രമുഖ ഉൗർജ ഗവേഷണ സ്ഥാപനമായ ജെഫ്റീസ് ഇന്ത്യയിലെ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. അടുത്ത ആറു വർഷത്തിനുള്ളിൽ വൈദ്യുതി, ഉത്പാദന, വിതരണ, പ്രസരണ മേഖലകളിൽ 2017-23 വർഷങ്ങളിലുണ്ടായതിനേക്കാൾ രണ്ടര ഇരട്ടി അധിക നിക്ഷേപം നടന്നാൽ മാത്രമേ ഉൗർജ പ്രതിസന്ധി പൂർണമായും ഒഴിവാകൂവെന്നും അവർ പറയുന്നു.

ഇതിനിടെ കാലാവസ്ഥാ വ്യതിയാനം മൂലം ജലവൈദ്യുതിയുടെ ഉത്പാദനം കുറഞ്ഞതിനാൽ കൽക്കരി നിലയങ്ങളെ കൂടുതലായി ആശ്രയിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

കൽക്കരി ഇറക്കുമതിയിൽ ഇടിവ്

കൊച്ചി: ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറ് മാസത്തിൽ കൽക്കരി ഇറക്കുമതി അഞ്ച് ശതമാനം കുറഞ്ഞ് 125.21 മെട്രിക് ടണ്ണിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൽക്കരി ഇറക്കുമതിയിൽ 14.77 ശതമാനം വർദ്ധനയുണ്ടായിരുന്നു. അടുത്ത സാമ്പത്തിക വർഷം രാജ്യത്തെ മുൻനിര കൽക്കരി കമ്പനിയായ കോൾ ഇന്ത്യയുടെ ഉത്പാദനം നൂറ് ടണ്ണിലെത്തി.

പീക്ക് മണിക്കൂർ ഉപഭോഗം

നവംബർ 204 ജിഗാവാട്ട്

ഒക്ടോബർ 222.6 ജിഗാവാട്ട്

സെപ്തംബർ 240.7 ജിഗാവാട്ട്

ആഗസ്റ്റ് 238.19 ജിഗാവാട്ട്

ജൂലായ് 208 ജിഗാവാട്ട്

ജൂൺ 224 ജിഗാവാട്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360