SignIn
Kerala Kaumudi Online
Sunday, 01 September 2024 5.06 AM IST

മാവേലിക്കരയിലെ ബുദ്ധന് ശതാബ്ദി

Increase Font Size Decrease Font Size Print Page
j

കേ​ര​ള​ത്തി​ൽ​ ​ക​ണ്ടെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ ​ബു​ദ്ധ​പ്ര​തി​മ​ക​ളി​ൽ​ ​സ​ർ​വ​ല​ക്ഷ​ണ​ ​യു​ക്ത​മാ​യ​ ​ഒ​ന്നാ​ണ് ​മാ​വേ​ലി​ക്ക​ര​യി​ലേ​ത് ​എ​ന്ന​ത് ​ച​രി​ത്ര​കാ​ര​ന്മാ​ർ​ക്കി​ട​യി​ൽ​ ​സ​മ്മ​തി​ ​നേ​ടി​യ​ ​വ​സ്തു​ത​യാ​ണ്.​ ​യോ​ഗാ​സ​ന​സ്ഥ​ ​രൂ​പ​ത്തി​ലു​ള്ള​താ​ണ് ​ഈ​ ​വി​ഗ്ര​ഹം.​ ​ജ്വാ​ല,​ ​ഉ​ഷ്ണീ​ഷം​ ​എ​ന്നി​വ​യും​ ​വ്യ​ക്ത​മാ​ണ്.​ ​മാ​വേ​ലി​ക്ക​ര​ ​ശ്രീ​കൃ​ഷ്ണ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​നു​ ​മു​ന്നി​ൽ​ ​ബൗ​ദ്ധ​പാ​ര​മ്പ​ര്യ​ ​രീ​തി​യി​ൽ​ ​നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ ​ചൈ​ത്യ​ഗൃ​ഹ​ത്തി​ൽ​ ​ഈ​ ​ബു​ദ്ധ​വി​ഗ്ര​ഹം​ ​പ്ര​തി​ഷ്ഠി​ച്ച് ​സം​ര​ക്ഷി​ച്ച​തി​ന്റെ​ ​ശ​താ​ബ്ദി​ ​വ​ർ​ഷ​മാ​ണി​ത്.
ഒ​ൻ​പ​താം​ ​നൂ​റ്റാ​ണ്ടി​ൽ​ ​നി​ർ​മ്മി​ക്ക​പ്പെ​ട്ട​തെ​ന്ന് ​ക​രു​തു​ന്ന​ ​വി​ഗ്ര​ഹം​ ​ക​ണ്ടി​യൂ​രി​ന​ടു​ത്ത്,​​​ ​തോ​ട്ടു​ക​ട​വി​ൽ​ ​ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന​ ​രൂ​പ​ത്തി​ലാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.​ ​അ​ക്കാ​ല​ത്ത് ​ഈ​ ​ക​ല്ലി​ന്മേ​ൽ​ ​സ്ത്രീ​ക​ൾ​ ​തു​ണി​ ​അ​ല​ക്കു​ന്ന​തും​ ​മ​റ്റും​ ​പ​തി​വാ​യി​രു​ന്ന​ത്രേ.​ ​മാ​വേ​ലി​ക്ക​ര​യി​ൽ​ ​മ​ജി​സ്‌​ട്രേ​റ്റാ​യി​രു​ന്ന​ ​ആ​ണ്ടി​പ്പി​ള്ള​യു​ടെ​ ​ക​ണ്ടി​യൂ​രു​ള്ള​ ​ഭ​വ​ന​ത്തി​ൽ​ ​സൗ​ഹൃ​ദ​ ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ ​ച​ട്ട​മ്പി​സ്വാ​മി​ക​ളോ​ട്,​​​ ​പ്ര​ത്യേ​ക​ത​ക​ളു​ള്ള​ ​ഈ​ ​ക​രി​ങ്ക​ല്ലി​നെ​പ്പ​റ്റി​ ​ചി​ല​ർ​ ​പ​റ​ഞ്ഞു.​ ​ച​ട്ട​മ്പി​സ്വാ​മി​ക​ളാ​ണ് ​ക​ല്ലി​ന്റെ​ ​ച​രി​ത്ര​പ്രാ​ധാ​ന്യം​ ​തി​രി​ച്ച​റി​ഞ്ഞ​ ​ആ​ദ്യ​വ്യ​ക്തി.
നാ​ട്ടു​കാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ക​രി​ങ്ക​ല്ല് ​തി​രി​ച്ചി​ട്ട​പ്പോ​ഴാ​ണ് ​അ​തൊ​രു​ ​വി​ഗ്ര​ഹ​മാ​ണെ​ന്ന് ​മ​റ്റു​ള്ള​വ​ർ​ക്കും​ ​തി​രി​ച്ച​റി​യാ​നാ​യ​ത്.​ ​തു​ട​ർ​ന്ന് ​സ്വാ​മി​ക​ളാ​ണ് ​പു​രാ​വ​സ്തു​ ​വ​കു​പ്പി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​ടി.​ ​മാ​ധ​വ​റാ​വു​വി​നെ​ ​വി​വ​രം​ ​അ​റി​യി​ക്കു​ന്ന​ത്.​ ​അ​തു​ ​സം​ര​ക്ഷി​ച്ചു​ ​സൂ​ക്ഷി​ക്കേ​ണ്ട​തി​ന്റെ​ ​ആ​ലോ​ച​ന​ക​ളെ​ ​ദി​വാ​ൻ​ ​രാ​ഘ​വ​യ്യ​യും​ ​പി​ന്തു​ണ​ച്ചു.
മാ​വേ​ലി​ക്ക​ര​ ​കൊ​ട്ടാ​ര​ത്തി​ൽ​ ​നി​ന്നാ​ണ് ​വി​ഗ്ര​ഹം​ ​സൂ​ക്ഷി​ക്കാ​നു​ള്ള​ ​മ​ന്ദി​രം​ ​നി​ർ​മ്മി​ച്ചു​ ​ന​ൽ​കി​യ​ത്.ബൗ​ദ്ധ​ ​പാ​ര​മ്പ​ര്യ​ത്തി​നി​ണ​ങ്ങു​ന്ന​ ​വാ​സ്തു​വി​ദ്യ​ക​ളോ​ടെ​യാ​യി​രു​ന്നു​ ​മ​ന്ദി​ര​നി​ർ​മ്മാ​ണം.​ 1923​-​ലാ​ണ് ​പു​രാ​വ​സ്തു​ ​വ​കു​പ്പി​ന്റെ​ ​മു​ൻ​ക​യ്യോ​ടെ​ ​മാ​വേ​ലി​ക്ക​ര​യി​ൽ​ ​വി​ഗ്ര​ഹം​ ​സ്ഥാ​പി​ച്ച​ത്.​ ​അ​തോ​ടെ​ ​ക്ഷേ​ത്ര​ത്തി​നു​ ​മു​ന്നി​ലെ​ ​ആ​ൽ​മ​ര​ച്ചു​വ​ടും​ ​ക​വ​ല​യും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഭാ​ഗം​ ​ബു​ദ്ധ​ ​ജം​ഗ്ഷ​ൻ​ ​എ​ന്ന് ​അ​റി​യ​പ്പെ​ട്ടു.​ ​വി​ഗ്ര​ഹം​ ​ക​ണ്ടെ​ടു​ത്ത​ശേ​ഷം,​ ​ആ​ദ്യം​ ​ഗ​വ.​ ​റ​സ്റ്റ് ​ഹൗ​സി​നു​ ​സ​മീ​പ​വും,​​​ ​പി​ന്നീ​ട് ​ഇ​പ്പോ​ഴ​ത്തെ​ ​മു​നി​സി​പ്പ​ൽ​ ​പാ​ർ​ക്കി​നു​ ​സ​മീ​പ​ത്തു​മാ​ണ് ​സ്ഥാ​പി​ച്ചി​രു​ന്ന​ത്.​ ​പി​ന്നീ​ട് ​ശ്രീ​കൃ​ഷ്ണ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​നു​ ​മു​ൻ​വ​ശ​ത്തേ​ക്കു​ ​മാ​റ്റി.
പീ​ഠം​ ​ഉ​ൾ​പ്പെ​ടെ​ ​മൂ​ന്ന​ടി​യോ​ളം​ ​ഉ​യ​ര​മു​ണ്ട്,​​​ ​വി​ഗ്ര​ഹ​ത്തി​ന്.​ ​മ​ദ്ധ്യ​തി​രു​വി​താം​കൂ​റി​ൽ,​ ​മാ​വേ​ലി​ക്ക​ര​ ​കൂ​ടാ​തെ​ ​പ​ള്ളി​ക്ക​ൽ​ ​(​ഭ​ര​ണി​ക്കാ​വ്),​ ​മ​രു​തൂ​ർ​കു​ള​ങ്ങ​ര​ ​(​ക​രു​നാ​ഗ​പ്പ​ള്ളി​)​ ​ക​രു​മാ​ടി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ബു​ദ്ധ​വി​ഗ്ര​ഹ​ങ്ങ​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ​ ​ബു​ദ്ധ​വി​ഗ്ര​ഹം​ ​കൃ​ഷ്ണ​പു​രം​ ​കൊ​ട്ടാ​രം​ ​മ്യൂ​സി​യ​ത്തി​ൽ​ ​പ്ര​ത്യേ​കം​ ​മ​ണ്ഡ​പം​ ​നി​ർ​മ്മി​ച്ച് ​സം​ര​ക്ഷി​ക്കു​ന്നു.​ ​കേ​ര​ള​ത്തി​ൽ​ ​ഒ​രു​കാ​ല​ത്ത് ​പ്ര​ബ​ല​മാ​യി​രു​ന്ന​ ​ബു​ദ്ധ​മ​ത​ത്തി​ന് ​ശ​ക്ത​മാ​യ​ ​സ്വാ​ധീ​ന​മു​ള്ള​ ​മേ​ഖ​ല​യാ​യി​രു​ന്നു​ ​മ​ദ്ധ്യ​തി​രു​വി​താം​കൂ​ർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.