SignIn
Kerala Kaumudi Online
Monday, 05 October 2026 8.44 AM IST

ഉത്തർപ്രദേശിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം; നാല് മരണം, നിരവധി പേർക്ക് പരിക്ക്

READ ENGLISH VERSION
explosion

ലക്നൗ: ഉത്തർപ്രദേശിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ നാല് മരണം. അപകടത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗശാബിയിലെ ബർവാരിയിലായിരുന്നു സ്ഫോടനം.

'ബർവാരിയിലെ പടക്ക നിർമാണ ശാലയിലാണ് സംഭവം. സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. അഞ്ചിലധികം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫാക്ടറി ജനവാസ മേഖലയിൽ നിന്ന് വളരെ ദൂരെയാണ്. ഫാക്ടറിക്ക് പടക്ക നിർമാണത്തിനും വിൽപ്പനയ്ക്കും ലൈസൻസ് ഉണ്ടായിരുന്നു.'- പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, FIRECRACKERFACTORY, UP, FOUR DEAD, EXPLOSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360