SignIn
Kerala Kaumudi Online
Monday, 05 October 2026 1.15 AM IST

സിംഗീതം ശ്രീനിവാസ റാവുവിന് വിട നൽകി സിനിമാലോകം

s

ചെന്നൈ: വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവുവിന് (94) വിട നൽകി സിനിമാലോകം. ചെന്നൈ വിരുകംപാക്കത്തെ വസതിയിൽ നടന്ന പൊതുദ‌ർശനത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ നെസാപാക്കം ശ്മശാനത്തിൽ സംസ്‌കാരം നടന്നു. തെലുങ്ക്, തമിഴ്,​ കന്നട,​ ഹിന്ദി മേഖലയിലെ നിരവധി അഭിനേതാക്കളും സംവിധായകരും സാങ്കേതിക വിദഗ്ദ്ധരുമുൾപ്പെടെ അദ്ദേഹത്തെ അവസാനമായി കാണാനെത്തി. കമല ഹാസൻ, ചിരഞ്ജീവി,​ എസ്.എസ്. രാജമൗലി, ജൂനിയർ എൻ.ടി.ആർ തുടങ്ങിയവർ അനുശോചിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് വിട പറഞ്ഞത്.

സിംഗീതം ഗാരു, അദ്ദേഹം കൈപിടിച്ചു നടന്ന സുഹൃത്തുക്കളിൽ, ശിഷ്യന്മാരിൽ ഒരാളാണ് ഞാൻ. അറിയുന്ന കാലം മുതൽ ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. ഇപ്പോൾ അദ്ദേഹത്തെപ്പോലെ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
-കമല ഹാസൻ

തന്റെ ഭാവനയിലൂടെയും പുതിയ ആശയങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള ധൈര്യത്തിലൂടെയും ഇന്ത്യൻ സിനിമയ്ക്ക് എക്കാലത്തെയും മികച്ച ചിത്രങ്ങൾ സമ്മാനിച്ചു. നിങ്ങളുടെ സിനിമകൾ തലമുറകളിലൂടെ സംസാരിച്ചുകൊണ്ടേയിരിക്കും.

- ചിരഞ്ജീവി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360