തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ മാർച്ച് 4ന് ആരംഭിക്കുന്ന പി.ജി ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആൻഡ് കൺസർവേഷൻ ഒഫ് മാനുസ്ക്രിപ്റ്റ്സ് (റഗുലർ) കോഴ്സിലേക്ക് എസ്.സി/എസ്.ടി.വിഭാഗങ്ങളിലേക്ക് ഓരോ സീറ്റ് വീതം ഒഴിവുണ്ട്.അസൽ രേഖകൾ സഹിതം മാർച്ച് ഒന്നിന് രാവിലെ 10.30ന് കാര്യവട്ടം ക്യാമ്പസിലെ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ ഹാജരാകണം.
ഏഴാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം - സപ്ലിമെന്ററി/സെഷണൽ ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.
എം.ജി യൂണിപ്രാക്ടിക്കൽ മാറ്റിവച്ചു
കളമശേരി സെന്റ് പോൾസ് കോളേജിൽ ഇന്ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേണലിസം (പുതിയ സ്കീം - 2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷനുകൾ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് അഞ്ചിന് നടക്കും.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എജ്യുക്കേഷൻ-ലേണിംഗ് ഡിസെബിലിറ്റി ആൻഡ് ഇന്റലക്ച്വൽ ഡിസെബിലിറ്റി(2023 അഡ്മിഷൻ റഗുലറും സപ്ലിമെന്ററിയും - ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ മാർച്ച് ഏഴു വരെ സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷാ ഫലം
സ്കൂൾ ഒഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ(2020 അഡ്മിഷൻ റീഅപ്പിയറൻസ്, മാനേജ്മെന്റ് സയൻസ് ഫാക്കൽറ്റി - ഡിസംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അയ്യങ്കാളി സ്പോർട്സ് സ്കൂൾ പ്രവേശനം
തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 5,11 ക്ലാസിലേക്കുളള പ്രവേശനം (എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാത്രം) നാളെ (29) നടക്കും. നിലവിൽ 4,10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം, മൂന്ന് ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ടിൽ രാവിലെ 8ന് എത്തിച്ചേരണം. ഇതോടൊപ്പം ഒഴിവുളള 6, 7, 8, 9 ക്ലാസുകളിലേക്കും സെലക്ഷൻ നടക്കും. 5,6,7 ക്ലാസുകളിലെ സെലക്ഷൻ ട്രയൽ ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8,9,11 ക്ലാസ്സുകളിലെ പ്രവേശനം ജില്ലാതലത്തിൽ സ്പോർട്സ് ഇനത്തിൽ പങ്കെടുത്ത സർട്ടിഫിക്കറ്റിന്റെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമായിരിക്കുമെന്ന് സ്പോർട്സ് ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 9447111553.
കുസാറ്റ് എം.ടെക്
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
കൊച്ചി: കുസാറ്റ് നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്തിൽ മറൈൻ ബയോടെക്നോളജി എം.ടെക് പ്രോഗ്രാമിൽ ചേരുന്നതിനുള്ള യോഗ്യതാ പരീക്ഷയായ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലേക്ക് (ഗാറ്റ്) അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷൻ www.dbt.nta.ac.inൽ മാർച്ച് 6ന് വൈകിട്ട് 5 വരെ. ഏപ്രിൽ 20നാണ് പരീക്ഷ. വിവരങ്ങൾക്ക്: www.ncaah.ac.in, ഫോൺ: 9846047433. മെയിൽ : valsamma@cusat.ac.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |