SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.47 AM IST

നിസ്റ്റും എൻ.ഐ.ടി.യും ഗവേഷണങ്ങളിൽ സഹകരിക്കും

nist

തിരുവനന്തപുരം:പാപ്പനംകോട്ടെ നിസ്റ്റും കോഴിക്കോട് എൻ.ഐ.ടി.യും ഗവേഷണങ്ങളിൽ സഹകരിക്കും.ദേശീയ സാങ്കേതിക ദിനാചരണചടങ്ങിൽ ഇതുസംബന്ധിച്ച കരാർ കൈമാറി. നിസ്റ്റ് ഡയറക്ടർ ഡോ.സി.ആനന്ദരാമകൃഷ്ണനും എൻ.ഐ.ടി.ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണയുമാണ് കരാറിൽ ഒപ്പുവെച്ചത്.

നിർമ്മിതബുദ്ധി,മെഷീൻലേണിംഗ്,ഭക്ഷ്യസാങ്കേതികവിദ്യ,ജൈവസാങ്കേതികവിദ്യ,കെമിക്കൽസയൻസ്,പരിസ്ഥിതി തുടങ്ങിയ മേഖലകളിലായിരിക്കും സഹകരണം.എം.ടെക്,സ്കിൽവർക്ക്ഷോപ്പുകൾ,ട്രെയിനിംഗ് തുടങ്ങിയവ സംയുക്തമായി നടത്തും.ചടങ്ങിൽ നിസ്റ്റ് യൂണിറ്റ് മേധാവി ഡോ.പി.നിഷി,എച്ച്.ആർ,മേധാവി ഡോ.യു.എസ്.ഹരീഷ് തുടങ്ങിയവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA