SignIn
Kerala Kaumudi Online
Monday, 05 October 2026 5.08 AM IST

85 ലക്ഷം രൂപയുടെ കുഴപ്പണവുമായി രണ്ടുപേർ പിടിയിൽ

f

മലപ്പുറം: മലപ്പുറത്ത് ഓട്ടോയിലും ബൈക്കിലുമായി കടത്തിയ 85 ലക്ഷംരൂപയുടെ കുഴപ്പണവുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം പാണക്കാട് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ. ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 75,50,000 രൂപയുടെ കുഴൽപ്പണവുമായി മലപ്പുറം പഴ ഉള്ളൂർ കഴുങ്ങൻ തൊടി അബ്ദുല്ലയും കൂട്ടിലങ്ങാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തിയ 10,75,800 രൂപയുടെ കുഴപ്പണവുമായി വെള്ളുവമ്പ്രം സ്വദേശി ബഷീറും പിടിയിലായി. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കുഴൽപ്പണം പിടികൂടിയത്. മലപ്പുറം എസ്.ഐ അനൂപ്, എസ്.ഐ മുകുന്ദൻ, സ്‌ക്വാർഡ് അംഗങ്ങൾ തുടങ്ങിയവർ വാഹന പരിശോധനയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY