SignIn
Kerala Kaumudi Online
Wednesday, 05 August 2026 8.03 PM IST

അൽ മുക്താദിർ എക്‌സ്‌ചേഞ്ച് ഷോറൂം തിരുവനന്തപുരത്ത്

all

തിരുവനന്തപുരം : പഴയ സ്വർണം വളരെ എളുപ്പത്തിൽ ഉയർന്ന മൂല്യത്തിൽ വില്പന നടത്തി ആവശ്യങ്ങൾ നിറവേറ്റാൻ അൽ മുക്താദിറിന്റെ നവീന ഷോറൂം അൽ അലീം തിരുവനന്തപുരം എം.ജി. റോഡിലെ നിർമ്മല ബിൽഡിംഗിൽ പ്രവർത്തനം തുടങ്ങി. ഷോറൂമിന്റെ ഉദ്ഘാടനം ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലാ ബോർഡ് മെമ്പർ അബ്ദുൽ ഷുക്കൂർ മൗലവിയും അൽ മുക്താദിർ ഗോൾഡ് ജുവലറി ഗ്രൂപ്പ് സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം, ആന്റണി രാജു, എം.എൽ.എ എന്നിവർ ചേർന്ന് നിർവഹിച്ചു. പി. ഉബൈദുള്ള, എം.എൽ.എ., ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് ജനറൽ മാനേജർ ഗുൽസാർ അഹമ്മദ് സേട്ട് എന്നിവർ പങ്കെടുത്തു. അൽ മുക്താദിർ ജുവലറി ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുന്നതിന് പ്രത്യേക കൗണ്ടïർ തുറന്നിട്ടുണ്ടെന്ന് ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360