ന്യൂഡൽഹി: ബീഹാറിനും ആന്ധ്രയ്ക്കും 2024ലെ കേന്ദ്ര ബഡ്‌ജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ബീഹാറിൽ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിർമിക്കാൻ പ്രത്യേക പദ്ധതിയും ബഡ‌്‌ജറ്റിൽ പ്രഖ്യാപിച്ചു. ബീഹാറിന് വിമാനത്താവളം പ്രഖ്യാപിച്ചതിന് പിന്നാലെ സഭയിൽ പ്രതിപക്ഷം ബഹളമുണ്ടാക്കി.
മറ്റ് പ്രഖ്യാപനങ്ങൾ
ബീഹാർ
പാറ്റ്‌ന-പൂർണിയ, ബുക്‌സാർ-ഭഗൽപൂർ, ബോധ്‌ഗയ-രാജ്‌ഗിർ, വൈശാലി-ദർബാംഗ എന്നിവയെ ബന്ധിപ്പിക്കുന്ന എക്‌സ്‌പ്രസ്‌വേകൾ
ബുക്‌സാർ ജില്ലയിൽ ഗംഗാ നദിയ്ക്ക് മുകളിലായി രണ്ടുവരി പാലം.
ഭഗൽപൂർ ജില്ലയിലെ പിർപൈന്ദിയിൽ 2,400 എംവി പവർ പ്ളാന്റ്.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ വികസനത്തിനായി ബീഹാർ, ആന്ധ്ര, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ പൂർവോദയ പദ്ധതിയിൽ ഉൾപ്പെടുത്തി. വികസിത് ഭാരത് സഫലീകരിക്കാൻ ഈ പ്രദേശങ്ങളെ രാജ്യത്തിന്റെ എഞ്ചിനാക്കി മാറ്റുമെന്ന് ധനമന്ത്രി.
ഹൈവേ വികസനത്തിന് 26,000 കോടി
മെഡിക്കൽ കോളേജ് നിർമാണത്തിന് സഹായം
കായിക മേഖലയിൽ അടിസ്ഥാന വികസനം
ആന്ധ്രാപ്രദേശ്
ആന്ധ്രയിൽ റെയിൽവേയിലും റോഡ്‌വേയിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മുൻഗണന നൽകും.
തലസ്ഥാന നിർമിതിക്കായി 15,000 കോടി
ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമവും അതുമായി ബന്ധപ്പെട്ട ആശങ്കകളും വേഗത്തിൽ പരിഹരിക്കും.
ഹൈദരാബാദ്-ബംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോർ
കർഷകർക്ക് പ്രത്യേക സഹായം
പിന്നാക്ക പ്രദേശങ്ങൾക്കായി ഗ്രാന്റുകൾ
പോളവാരം ഡാം പദ്ധതിക്ക് പ്രത്യേക പരാമർശം
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, UNIION BUDGET 2024, BIHAR, ANDHRA, SPECIAL STATUS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
ന്യൂഡൽഹി: തങ്ങളുടെ അനുമതി വാങ്ങാതെ നിയമനം നടത്തിയെന്ന് പഞ്ചാബ് സർക്കാർ എതിർപ്പുയർത്തുന്നതിനിടെ,ജസ്റ്റിസ് അശ്വനി കുമാർ മിശ്ര പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ്
ന്യൂഡൽഹി: ആരവല്ലി കുന്നുകളിലെ ഖനനവുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് നവംബർ 30നകം കിട്ടണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള പുറത്തു കൊണ്ടു വന്ന മാദ്ധ്യമ പ്രവർത്തകൻ അഭിഷേക് ഉപാദ്ധ്യായയെ ലക്ഷ്യമിട്ട് ഉത്തർപ്രദേശ് പൊലീസ് നത്തുന്ന