SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.31 AM IST

ആരവല്ലി കുന്നുകളിലെ ഖനനം വേണം, റിപ്പോർട്ട് റിട്ടയർമെന്റിന് മുൻപ് ആറ് മാസം കൂടി സാവകാശം വേണമെന്ന ആവശ്യം തള്ളി

d

ന്യൂഡൽഹി: ആരവല്ലി കുന്നുകളിലെ ഖനനവുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് നവംബർ 30നകം കിട്ടണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. 6 മാസം കൂടി സാവകാശം വേണമെന്ന സമിതിയുടെ ആവശ്യം തള്ളി. 2027 ഫെബ്രുവരി 9ന് താൻ വിരമിച്ചതിനു ശേഷം സമർപ്പിക്കാനാണോ നീക്കം? അടുത്തവർഷം ഫെബ്രുവരി 28 വരെ സമയം ചോദിച്ചതാണ് ചീഫ് ജസ്റ്റിസിനെ പ്രകോപിപ്പിച്ചത്. രാത്രിയും പകലും ജോലി ചെയ്‌ത് നവംബർ 30നകം സമർപ്പിക്കണം.

ഇനി സമയംനീട്ടീ നൽകില്ല. സമഗ്രമായ കൂടിയാലോചനകൾ നടത്തണമെന്നും രാജസ്ഥാനിലെയും ഗുജറാത്തിലെയും ആദിവാസി വിഭാഗങ്ങളുടെ അടക്കം അഭിപ്രായം തേടണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. ആരവല്ലി പരിസ്ഥിതി നാശ ആശങ്കയിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഡിസംബർ 2ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, NATIONALNEWS, ARAVALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360