
ദിസ്‌പൂർ: അസമിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി. ഗുവാഹത്തിയിലെ ബസിഷ്ഠപൂരിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. 25കാരിയായ റിയ താലൂക്ക്ദാറിന്റെ തലയറുത്ത് പോളിത്തീൻ ബാഗിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസിൽ കീഴടങ്ങിയ ഭർത്താവ് രാമാനുജൻ ഗോസ്വാമി കുറ്റവും സമ്മതിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അപ്പാർട്ട്‌മെന്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് റിയയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ തലയറുത്ത് പോളിത്തീൻ ബാഗിലാക്കിയും വിരലുകളും വെട്ടിമാറ്റിയ നിലയിലുമാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫ്ളാറ്റിൽ നിന്ന് ആയുധവും മദ്യക്കുപ്പികളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഫൊറൻസിക്, വിരലടയാള വിദഗ്ദ്ധർ അപ്പാർട്ട്‌മെന്റിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി) അന്വേഷണം നടത്തുന്നുണ്ട്.
6 മാസം മുൻപ് വിവാഹം
ആറുമാസം മുമ്പാണ് രാമാനുജനും റിയയും വിവാഹിതരായത്. തുടർന്ന് ഇരുവരും ഒരുമിച്ച് ഫ്ളാറ്റിൽ താമസിച്ചുവരികയായിരുന്നു. ഗൗരിപൂർ സ്വദേശിയായ രാമാനുജൻ ഓൺലൈൻ ടാക്സി ഡ്രൈവറാണ്. നൂൻമാത്തി സ്വദേശിയായ റിയ വസ്ത്രവില്പന കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |