SignIn
Kerala Kaumudi Online
Sunday, 27 September 2026 7.42 AM IST

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധന, ശിക്ഷ

1

ജില്ലയിലെ 13 സർക്കിളുകളിൽ പരിശോധന

കോഴിക്കോട്: ഓണക്കാലത്ത് ഭക്ഷണസാധനങ്ങളുടെ സുരക്ഷയുറപ്പിക്കാൻ പ്രത്യേക പരിശോധനയുമായി ഭക്ഷ്യസുരക്ഷാവകുപ്പ്. കഴിഞ്ഞ ദിവസം 86 കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ ആറ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു. രണ്ട് സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. 16 സാമ്പിളുകൾ ശേഖരിച്ചു. 11 സ്ഥാപനങ്ങൾക്ക് പിഴയീടാക്കാൻ നോട്ടിസ് നൽകി. ഓണക്കാലത്ത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്താൻ സാദ്ധ്യത ഏറിയതിനാലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പ്രത്യേക പരിശോധന നടത്തുന്നത്. വിൽപ്പന കൂടുന്ന വെളിച്ചെണ്ണ, നെയ്യ്, ശർക്കര, പപ്പടം, പായസ കിറ്റുകൾ, പയറുവർഗങ്ങൾ തുടങ്ങിയ ഭക്ഷ്യ സാധനങ്ങളുടെ സാമ്പിളുകളാണ് ശേഖരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, നിർമ്മാണ യൂണിറ്റുകൾ, വഴിയോര കച്ചവട സാധനങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തും. ഓണക്കാലമായതിനാൽ വഴിയോരങ്ങളിൽ പായസവിൽപ്പനയും ജ്യൂസ് കടകളും മറ്റും പരിശോധന നടത്തി. ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന പാലിലും മായം കലർന്ന് വിപണിയിലെത്താനിടയുണ്ട്. കൊഴുപ്പു കൂട്ടുന്ന മാർട്ടോ ഡെക്സ്ട്രിൻ എന്ന കാർബോ ഹൈഡ്രേറ്റും യൂറിയ, ഹൈഡ്രജൻ പൊറോക്‌സൈഡ് തുടങ്ങിയ രാസപദാർഥങ്ങളും പാലിൽ കലർത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും പരിശോധന നടക്കുന്നുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കും. ലൈസൻസില്ലാത്ത സ്ഥാപനങ്ങളുടെ ഭക്ഷണ പായ്ക്കറ്റുകൾ വിതരണത്തിനായി എത്തിക്കുക, മാർക്കറ്റ് വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഭക്ഷണ സാധനങ്ങൾ നൽകുക, ശുചിത്വ നിലവാരമില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുക, മാർക്കറ്റ് വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഭക്ഷണ സാധനങ്ങൾ നൽകുക, കൃത്രിമ നിറങ്ങളും ചേരുവകളും അടങ്ങിയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ലംഘനങ്ങൾക്ക് നിയമ നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.

ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന അഞ്ചംഗ സംഘമാണ് നിരീക്ഷണവും പരിശോധനയും നടത്തുന്നത്. പരിശോധനകളിൽ ക്രമക്കേടുകൾക്ക് കണ്ടെത്തിയാൽ കർശന നടപടിയെടുക്കും'

എ. സക്കീർ ഹുസൈൻ,

ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ

ഓണോളം....

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY