തൊടുപുഴ: വൈദ്യുതിക്കമ്പികളിലേക്ക് വളർന്ന മരച്ചില്ലകൾ വെട്ടി കെ.എസ്.ഇ.ബി ജീവനക്കാർ റോഡിൽ ഉപേക്ഷിച്ചു. ആഴ്ചകൾക്ക് മുമ്പ് ടച്ച് വെട്ടൽ നടന്ന തൊടുപുഴ മൗണ്ട് സിനായി റോഡിലാണ് വ്യാപകമായി മരച്ചില്ലകൾ മുറിച്ചിട്ടിരുന്നത്. ഇതുവരെ ഈ മരച്ചില്ലകൾ ഇവിടെ നിന്ന് മാറ്റിയിടാൻ കെ.എസ്.ഇ.ബി ജീവനക്കാർ തയ്യാറായിട്ടില്ല. റിലയൻസ് ട്രെൻഡ്സിന് സമീപം വളവിൽ റോഡിലേക്ക് കയറി കിടക്കുന്ന മരച്ചില്ലകൾ അപകടമുണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മരച്ചില്ലകൾ കൂടുതൽ റോഡിലേക്ക് ഒലിച്ചു കയറി. തിരക്കേറിയ ഈ ഭാഗത്ത് വാഹനങ്ങൾക്ക് അരിക് കൊടുക്കുമ്പോൾ ഇരുചക്രവാഹനങ്ങളടക്കം മരച്ചില്ലകളിൽ കയറി അപകടത്തിൽപ്പെടാം. കഴിഞ്ഞ ദിവസം ഒരു ഇരുചക്രവാഹനയാത്രികൻ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ജനപ്രതിനിധികൾ കെ.എസ്.ഇ.ബി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. ഇത്തരം ജോലികൾ കെ.എസ്.ഇ.ബി കരാർ നൽകിയാണ് ചെയ്യുന്നത്. എന്നാൽ പരാതി പറഞ്ഞാൽ ഉദ്യോഗസ്ഥർക്കോ കരാറുകാർക്കോ ഒരു ഉത്തരവാദിത്തവുമില്ലാത്ത സ്ഥിതിയാണ്.
റിലയൻസ് ട്രെൻഡ്സിന് സമീപം വളവിൽ റോഡിലേക്ക് കയറി കിടക്കുന്ന മരച്ചില്ലകൾ അപകടമുണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മരച്ചില്ലകൾ കൂടുതൽ റോഡിലേക്ക് ഒലിച്ചു കയറി. തിരക്കേറിയ ഈ ഭാഗത്ത് വാഹനങ്ങൾക്ക് അരിക് കൊടുക്കുമ്പോൾ ഇരുചക്രവാഹനങ്ങളടക്കം മരച്ചില്ലകളിൽ കയറി അപകടത്തിൽപ്പെടാം. കഴിഞ്ഞ ദിവസം ഒരു ഇരുചക്രവാഹനയാത്രികൻ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ജനപ്രതിനിധികൾ കെ.എസ്.ഇ.ബി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. ഇത്തരം ജോലികൾ കെ.എസ്.ഇ.ബി കരാർ നൽകിയാണ് ചെയ്യുന്നത്. എന്നാൽ പരാതി പറഞ്ഞാൽ ഉദ്യോഗസ്ഥർക്കോ കരാറുകാർക്കോ ഒരു ഉത്തരവാദിത്തവുമില്ലാത്ത സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |