SignIn
Kerala Kaumudi Online
Monday, 15 June 2026 5.53 PM IST

ഹംഗറി പ്രധാനമന്ത്രിയും കുടുംബവും കേരളത്തിൽ

നെടുമ്പാശേരി: ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാനും കുടുംബവും 12 ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി കൊച്ചിയിലെത്തി. ഇന്നലെ രാവിലെ 8.30 ഓടെ ഖത്തർ എയർവേയ്സ് വിമാനത്തിലാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഇദ്ദേഹത്തോടൊപ്പം ഭാര്യ അനിക്കോ ലിവായിയും രണ്ട് പെൺമക്കളും അഞ്ചംഗ ഉദ്യോഗസ്ഥ സംഘവുമുണ്ട്. വിമാനം ഇറങ്ങിയ ഉടൻ ഫോർട്ടുകൊച്ചിയിലേക്ക് പോയി. ഇന്ന് മൂന്നാറിലേക്ക് പോകും. തേക്കടി, കുമരകം, ആലപ്പുഴ, അതിരപ്പിള്ളി, വാഴച്ചാൽ എന്നിവ സന്ദർശിച്ച ശേഷം 16ന് കൊച്ചിയിൽ നിന്ന് മടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, VIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ