തിരുവാതുക്കൽ: പടിഞ്ഞാറൻ മേഖലയിലെ ഏക മുനിസിപ്പൽ ടൗൺഹാളായ തിരുവാതുക്കൽ എ.പി.ജെ അബ്ദുൾ കലാം സ്മാരക ഓഡിറ്റോറിയം പൊതുജന സൗകര്യാർത്ഥം വിട്ടു നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സി.പി. ഐ തിരുവാതുക്കൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഘടക സമ്മേളനങ്ങളുടെ ഭാഗമായി കോട്ടയം മണ്ഡലത്തിലെ ആദ്യ സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. ഡി.ഡി.അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി.സി.ബിനോയി, എൻ.എൻ.വിനോദ്, സന്തോഷ് കേശവനാഥ്, ശ്രീവാസ് ആർ, അരുൺദാസ്, രാജീവ് എം.ജി, ഷാജി കെ.വി, ഷാജഹാൻ എ.എം, സലില മോഹൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |