കൊച്ചി: ഇലക്ട്രിക് വാഹനങ്ങൾ മുതൽ മെഡിസിൻ വെന്റിംഗ് മെഷീൻ വരെ. വിദ്യാർത്ഥികളുടെ വ്യത്യസ്തവും നൂതനവുമായ കണ്ടുപിടിത്തങ്ങൾക്ക് വേദിയായി കളമശേരി കുസാറ്റ് കാമ്പസിൽ ആരംഭിച്ച ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്. വിവിധ സർവ്വകലാശാലകളുടെയും കോളേജുകളുടെയും സ്ഥാപനങ്ങളുടെയും ഉൾപ്പെടെ 33 സ്റ്റാളുകളിലെ പല പ്രദർശനങ്ങളും കൗതുകമുണർത്തും. വിവിധ രാജ്യാന്തര മത്സരങ്ങൾക്ക് വേണ്ടി നിർമ്മിച്ച ഉത്പന്നങ്ങളും പ്രദർശനത്തിന്റെ ഭാഗമാണ്.
സ്റ്റാർട്ട് അപ്പ് കമ്പനികളുടെ എക്സ്പോ, യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും വിവിധങ്ങളായ കോഴ്സുകൾ പരിചയപ്പെടുത്തുന്നതിനുള്ള സ്റ്റാളുകളും ഇവിടെയുണ്ട്. പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്. പ്രദർശനം ബുധനാഴ്ച സമാപിക്കും.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗൺസിലുമായി ചേർന്ന് സംഘടിപ്പിക്കുന്ന രാജ്യാന്തര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് ഇന്ന് രാവിലെ 10.30ന് തുടക്കമാകും. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിക്കും. ബോസ്റ്റൺ കോളജിലെ പ്രൊഫ. ഫിലിപ്പ് ജി. അൽബാഷ് മുഖ്യപ്രഭാഷണം നടത്തും. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ, വ്യവസായമന്ത്രി പി. രാജീവ്, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ഉന്നത വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കം
ആശുപത്രികളിൽ മരുന്ന് വിതരണം സുഗമമാക്കുന്നതിനുള്ള മെഡിസിൻ വെന്റിംഗ് മെഷീൻ
മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരിക്കുന്നതിനുള്ള ഉപകരണം
പ്രസവ സമയത്ത് സ്ത്രീ ശരീരത്തിൽ നിന്നും നഷ്ടമാകുന്ന രക്തം പുനരുപയോഗിക്കുന്നതിനുള്ള ഉപകരണം
സ്മാർട്ട് ട്രാഫിക് മാനേജ്മെന്റ് സംവിധാനം
മുറിവുകൾ ഉണക്കാൻ പ്രകൃതിയിൽ നിന്നും സൃഷ്ടിക്കുന്ന മരുന്നുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |