SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.23 PM IST

രണ്ട് പതിറ്റാണ്ടിന് ശേഷം ചിലങ്കയണിഞ്ഞു,​ വൈറലായി പഞ്ചായത്ത് പ്രസിഡന്റ്

dance

ഇ​ല​ഞ്ഞി​:​ 23​ ​വ​‍​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​കാ​ലി​ൽ​ ​ചി​ല​ങ്ക​യ​ണി​ഞ്ഞ​പ്പോ​ൾ​ ​പ്രീ​തി​ ​അ​നി​ൽ​ ​പ​ഴ​യ​ ​ബാ​ലി​ക​യാ​യി.​ ​നൃ​ത്ത​ത്തി​നോ​ടു​ള്ള​ ​എ​ല്ലാ​ ​സ്നേ​ഹ​വും​ ​കൗ​തു​ക​വും​ ​ആ​വേ​ശ​വും​ ​എ​ങ്ങും​ ​കൈ​മോ​ശം​ ​വ​ന്നി​ട്ടി​ല്ലെ​ന്ന് ​ക​ണ്ടു​നി​ന്ന​വ​രു​ടെ​ ​ക​ര​ഘോ​ഷം​ ​തെ​ളി​യി​ച്ചു.​ ​ഇ​ല​ഞ്ഞി​ ​പ്ര​ദേ​ശ​ത്തെ​ ​സോ​ഷ്യ​ൽ​മീ​ഡി​യ​ക​ളി​ലൂ​ടെ​ ​നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ​ ​താ​ര​മാ​വു​ക​യാ​ണ് ​പ്രീ​തി.​ ​കാ​ര​ണം,​​​ ​അ​വ​രു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ആ​ണ് ​ചി​ല​ങ്ക​യ​ണി​ഞ്ഞ് ​നൃ​ത്ത​മാ​ടി​യ​ത്.
മു​ത്തോ​ല​പു​രം​പ​ള്ളി​യി​ലെ​ ​സെ​ബ​സ്ത്യാ​നോ​സി​ന്റെ​ ​തി​രു​ന്നാ​ളി​നോ​ട് ​അ​നു​ബ​ന്ധി​ച്ചു​ ​ന​ട​ത്തി​യ​ ​ഇ​ട​വ​ക​ ​ദി​ന​ ​പ​രി​പാ​ടി​യി​ലാ​ണ് ​ഇ​ല​ഞ്ഞി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ്‌​ ​പ്രീ​തി​ ​അ​നി​ൽ​ ​ഭ​ര​ത​നാ​ട്യം​ ​ചെ​യ്ത​ത്.​ ​ശ​ങ്ക​ര​ൻ​ ​ന​മ്പൂ​തി​രി​ ​ക്രി​സ്തു​വി​നെ​ ​കു​റി​ച്ച് ​ര​ചി​ച്ച​ ​പ​ര​ലോ​കം​ ​വി​ട്ട് ​ഇ​ഹ​ലോ​കം​ ​എ​ന്ന് ​തു​ട​ങ്ങു​ന്ന​ ​ഗാ​ന​ത്തി​നാ​ണ് ​പ്രീ​തി​ ​ചു​വ​ടു​വ​ച്ച​ത്.

13 വ‍ർഷം നീണ്ട പഠനം തുണച്ചു

മാ​താ​പി​താ​ക്ക​ൾ​ക്ക് ​ക​ല​യോ​ടു​ള്ള​ ​ഇ​ഷ്ടം​ ​കൊ​ണ്ട് ​അ​ഞ്ചാം​വ​യ​സി​ൽ​ ​നൃ​ത്തം​ ​പ​ഠി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​താ​ണ് ​പ്രീ​തി.​ ​ചേ​ർ​ത്ത​ല​യി​ലെ​ ​ത​ങ്ക​ച്ചി​ ​ടീ​ച്ച​റി​ന്റെ​യും​ ​ക​ലാ​മ​ണ്ഡ​ലം​ ​ഗോ​വി​ന്ദ​ൻ​കു​ട്ടി​ ​മാ​ഷി​ന്റെ​യും​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​നാ​യ​ർ​ ​മാ​ഷി​ന്റെ​യും​ ​ക​ലാ​ക്ഷേ​ത്രം​ ​വി​ലാ​സി​നി​ ​ടീ​ച്ച​റി​ന്റെ​യും​ ​കീ​ഴി​ൽ​ ​നൃ​ത്തം​ ​അ​ഭ്യ​സി​ച്ചു.​ 13​ ​വ​ർ​ഷ​ത്തോ​ളം​ ​നൃ​ത്തം​ ​ജീ​വ​താ​ള​മാ​യി.​ 7​-ാം​ ​വ​യ​സി​ൽ​ ​അ​ർ​ത്തു​ങ്ക​ൽ​ ​സെ​ന്റ് ​ജോ​ർ​ജ് ​പ​ള്ളി​യി​ൽ​ ​ആ​യി​രു​ന്നു​ ​അ​ര​ങ്ങേ​റ്റം.​ ​മോ​ഹി​നി​യാ​ട്ടം,​ ​ഭ​ര​ത​നാ​ട്യം,​ ​നാ​ടോ​ടി​ ​നൃ​ത്തം​ ​എ​ന്നി​വ​ ​അ​ഭ്യ​സി​ച്ചു.​ ​സ്കൂ​ൾ​ ​ക​ലോ​ത്സ​വ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​നി​ര​വ​ധി​ ​സ്റ്റേ​ജ് ​പ്രോ​ഗ്രാ​മു​ക​ളും​ ​അ​വ​ത​രി​പ്പി​ച്ചു.​ 2002​ൽ​ ​വി​വാ​ഹ​ശേ​ഷം​ ​കു​ടും​ബി​നി​യാ​കാ​നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​ ​നൃ​ത്തം​ ​നി​റു​ത്തി.​ ​പി​ന്നീ​ട് ​പ​ല​പ്പോ​ഴും​ ​ഭ​ർ​ത്താ​വും​ ​മ​ക്ക​ളും​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​ക​ല​ ​കൈ​മോ​ശം​ ​വ​ന്നെ​ന്ന​ ​ചി​ന്ത​യി​ൽ​ ​വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​ഒ​ടു​വി​ൽ​ ​മു​ത്തോ​ല​പു​രം​ ​പ​ള്ളി​യു​ടെ​ ​വാ​‍​ർ​ഡ് ​ത​ല​ ​പ​രി​പാ​ടി​യി​ൽ​ ​വെ​റു​തെ​ ​വ​ച്ച​ ​ചു​വ​ടു​ക​ൾ​ ​ക​ണ്ട് ​ഇ​ട​വ​ക​ദി​ന​ത്തി​ന് ​നൃ​ത്തം​ ​അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് ​വൈ​ദി​ക​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത് ​അ​നു​സ​രി​ക്കു​ക​യാ​യി​രു​ന്നു.​ 2​ ​ദി​വ​സ​ത്തെ​ ​പ്രാ​ക്ടീ​സ് ​കൊ​ണ്ടാ​ണ് ​പ്രീ​തി​ ​നൃ​ത്തം​ ​അ​വ​ത​രി​പ്പി​ച്ച​ത്.
ചേ​ർ​ത്ത​ല​ ​ജീ​സ​സ് ​യൂ​ത്തി​ന്റെ​ ​ക്യാ​മ്പ​സ്‌​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​ആ​യും​ ​ഫു​ൾ​ ​ടൈ​മ​ർ​ ​ആ​യും​ ​ഭാ​ര​വാ​ഹി​ത്വം​ ​ന​യി​ച്ചി​ട്ടു​ണ്ട്.​ ​പാ​ലാ​ ​രൂ​പ​ത​ ​പാ​സ്ട്ര​ൽ​ ​കൗ​ൺ​സി​ൽ​ ​അം​ഗം​ ​കൂ​ടി​യാ​ണ്.​ ​ഭ​‍​ർ​ത്താ​വ് ​അ​നി​ൽ​ ​സേ​വ്യ​റും​ ​മ​ക്ക​ളാ​യ​ ​സ്റ്റെ​ഫാ​നോ,​​​ ​അ​ൽ​ഫോ​ൺ​സ്,​​​ ​മി​ഖേ​ൽ​ ​വ​ർ​ക്കി​ ​എ​ന്നി​വ​ർ​ ​സ​ർ​വ​ ​പി​ന്തു​ണ​യു​മാ​യി​ ​കൂ​ടെ​യു​ണ്ട്.

ഇ​നി​ ​നൃ​ത്ത​വും​ ​കൂ​ടെ​ ​കൊ​ണ്ടു​പോ​കാ​നാ​ണ് ​തീ​രു​മാ​നം.​ ​പ​ല​ ​തി​ര​ക്കു​ക​ളു​ണ്ട്.​ ​പ​ക്ഷേ,​​​ ​നൃ​ത്ത​ത്തി​നും​ ​സ​മ​യം​ ​ക​ണ്ടെ​ത്തും.
പ്രീ​തി​ ​അ​നിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL