കൊച്ചി: കേരളത്തിന്റെ കാർഷിക മേഖലയിൽ സുസ്ഥിര വളർച്ചയും നവീകരണവും ലക്ഷ്യമിട്ട് 17, 18 തീയതികളിൽ തൃശൂർ വെള്ളാനിക്കരയിലെ കേരള കാർഷിക സർവകലാശാലയിൽ വിപുലമായ സെമിനാറും പ്രദർശനം നടത്തും. സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള കേരള അഗ്രോ ബിസിനസ് കമ്പനി ലിമിറ്റഡ് ,കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, അസോസിയേറ്റഡ് ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഒഫ് ഇന്ത്യ, ഗ്രാൻഡ് തോൺടൺ ഭാരത് എന്നിവരാണ് സംഘാടകർ. മന്ത്രിമാരായ പി. പ്രസാദ്, കെ. രാജൻ, കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയ സെക്രട്ടറി ഡോ.സുബ്രത ഗുപ്ത, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക് തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ദിനം പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |