SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.24 PM IST

സ്‌മാരകം നിർമ്മിക്കണം

കരുവാറ്റാ: കാർഗിലിൽ വീരമൃത്യു വരിച്ച ധീരജവാൻ കരുവാറ്റാ എൻ. സന്തോഷ്‌കുമാറിന്റെ 23-ാമത് ഓർമ്മദിനം പറവൂരിലെ സ്മൃതിമണ്ഡപത്തിൽ നടത്തി. കരുവാറ്റാ കുമാരപുരം എൻ.പി.ബി.എസ് സ്‌കൂളിലെ വിദ്യാർത്ഥികൾ സ്മൃ‌തി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ധീരജവാന്റെ മാതാവ് കെ.സരസമ്മയെ സോൾജിയേഴ്സ‌് ഒഫ് ഈസ്റ്റ്‌വെനീസ് ഭാരവാഹികൾ ആദരിച്ചു.കുമാരപുരം എൽ.പി.ബി.എസ് ഹെഡ്‌മിസ്ട്രസ് അനില ദേശീയപതാക ഉയർത്തി.യോഗത്തിൽ കെ.സരസമ്മ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എൻ.പത്മകുമാർ സ്വാഗതം പറഞ്ഞു. ധീരജവാന് സ്മാരകം നിർമ്മിക്കണമെന്ന് ധീരജവാൻ സന്തോഷ്‌കുമാർ സ്‌മാരക സമിതി അധികൃതരോട് ആവശ്യപ്പെട്ടു.രാജീവ്‌കുമാർ,സന്തോഷ്,സുരേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL