ആലപ്പുഴ: ചെങ്ങന്നൂർ താലൂക്കിലെ 'കരുതലും കൈത്താങ്ങും' അദാലത്തിൽ മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ 15 കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്തു. അഞ്ച് അന്ത്യോദയ അന്നയോജന (എ.എ.വൈ) കാർഡുകളും 10 മുൻഗണനാ (പ്രയോറിറ്റി ഹൗസ്‌ഹോൾഡ് -പി.എച്ച്.എച്ച്) കാർഡുകളുമാണ് വിതരണം ചെയ്തത്. മന്ത്രി സജി ചെറിയാന്റെ ഫണ്ടിൽ നിന്ന് അനുവദിച്ച 11 ലക്ഷം രൂപയുടെ 26 ലാപ്‌ടോപ്പുകളുടെയും രണ്ട് ഡെസ്‌ക് ടോപ്പുകളുടെയും വിതരണോദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. തഹസിൽദാർ അശ്വനി അച്യുതൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസ്, ചെങ്ങന്നൂർ ആർ.ഡി.ഓ ജെ.മോബി, എ.ഡി.എം.ആശാ സി.എബ്രഹാം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വൽസല എണ്ണയ്ക്കാട്, ഉമ അങ്ങാടിക്കൽ തെക്ക്, എം.സി.ഐസക്ക് പുലിയൂർ, ഓമന അമ്മ ആല, എസ്.സതിയമ്മ മാന്നാർ എന്നിവർക്കാണ് എ.എ.വൈ റേഷൻ കാർഡ് ലഭിച്ചത്.
ഗ്രേസി തോമസ് ബുധനൂർ, ശിവരാമൻ ചെറിയനാട്, ജോയമ്മ വർഗീസ് പാണ്ടനാട്, ആർ.സുമ തിരുവൻവണ്ടൂർ, പത്മകുമാരി ഇടനാട്, സരസ്വതി അമ്മ ആല, ഹസീന ചെറിയനാട്, സുമ സജി കുട്ടംപേരൂർ, രാധാമണി അമ്മാൾ തിട്ടമേൽ, സൈഫുന്നിസ മാന്നാർ എന്നിവരാണ് പി.എച്ച്.എച്ച് റേഷൻ കാർഡിന് അർഹത നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |