കോന്നി: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) കോന്നി ഏരിയാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയംഗം ഷാഹീർ പ്രണവം അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റിയംഗം ടി.രാജേഷ് കുമാർ, ജില്ലാ ട്രഷറർ ടി.എ.റജികുമാർ, എം.എസ്.ഗോപിനാഥൻ, ലൈജു വർഗീസ്, റ്റി.ജി.അജയൻ, എം.എ.ഷാജഹാൻ, മുഹമ്മദ് കബീർ, ആശാ അനിൽ എന്നിവർ സംസാരിച്ചു. ടി.രാജേഷ് കുമാർ (പ്രസിഡന്റ്), പി.ആർ.അജികുമാർ, ആശാ അനിൽ (വൈസ് പ്രസിഡന്റുമാർ), ഷാഹീർ പ്രണവം (സെക്രട്ടറി), റ്റി.ജി.അജയൻ, എം.എ.ഷാജഹാൻ (ജോയിന്റ് സെക്രട്ടറിമാർ), മുഹമ്മദ് കബീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |