SignIn
Kerala Kaumudi Online
Sunday, 14 June 2026 7.13 AM IST

ആര്യാടൻ ഷൗക്കത്തുമായി സി.പി.എം ചർച്ച അറിയില്ല:കുഞ്ഞാലിക്കുട്ടി

p-k-kunjalikutty

കണ്ണൂർ: സി.പി.എം ആര്യാടൻ ഷൗക്കത്തുമായി ചർച്ച നടത്തിയ കാര്യം അറിയില്ലെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആധികാരികമായ വിവരം ഈ കാര്യത്തിലില്ലെന്നും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. പി.വി.അൻവറിന്റെ മുന്നണി പ്രവേശനം യു.ഡി.എഫ് ചർച്ച ചെയ്യും.യു.ഡി.എഫ് യോഗത്തിലെ ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കും. സമസ്തയിലെ ഒരു വിഭാഗവുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിച്ചുവെന്ന് കരുതേണ്ട. ആ വിഷയങ്ങളൊക്കെ അതിന്റെ വഴിക്ക് പോകുമെന്നും കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUNJALIKKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA