തിരുവനന്തപുരം: ഷാരോണിനെ പ്രണയിക്കുന്നതിന് മുമ്പ് ഗ്രീഷ്‌മയ‌്ക്ക് നാല് പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തൽ. ഗ്രീഷ്‌മയുടെ അയൽവാസികൾ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് ബന്ധുവായ ഇയാൾ പറയുന്നു. ആദ്യഭർത്താവ് മരണപ്പെടുമെന്ന് ജാതകത്തിൽ പറയുന്നത് ഗ്രീഷ്‌മ വിശ്വസിച്ചിരുന്നുവെന്നും, ഇതിന് ഇരയായി മാറ്റുകയായിരുന്നു പ്രണയബന്ധങ്ങളെ എന്നുമാണ് ബന്ധുവിന്റെ വെളിപ്പെടുത്തൽ. മറ്റൊരു യുവാവുമായി ബൈക്കിൽ ചുറ്റുന്നതിനിടെ സംഭവിച്ച ആക്‌സിഡന്റിലാണ് ഗ്രീഷ്‌മയുടെ മുൻവശത്തെ പല്ല് പോയതെന്ന ആരോപണവും നാട്ടുകാരിൽ ചിലർ ഉന്നയിക്കുന്നുണ്ട്.
ഷാരോണിനോട് ഗ്രീഷ്‌മ തന്നെ ജാതകത്തിലെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും അയാൾ വിശ്വസിച്ചിരുന്നില്ല. നാഗർകോവിലിലുള്ള സൈനികനുമായി വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ തന്നെ ഗ്രീഷ്‌മയിൽ നിന്നകലാൻ ഷാരോൺ ശ്രമിച്ചിരുന്നു. ഗ്രീഷ്‌മയുടെ അമ്മ ഇക്കാര്യം ആവശ്യപ്പെട്ട് ഷാരോണിനെ ഫോണിൽ വിളിക്കുകയും ചെയ‌്തിരുന്നു.
ഷാരോണിന്റെ വീട്ടിൽ വച്ചാണ് ഗ്രീഷ്‌മയെ താലി കെട്ടിയത്. തമിഴ്‌നാട് അതിർത്തിയിലെ കുഴിത്തുറ പാലത്തിന് സമീപത്ത് വച്ചാണ് ഇരുവരും പലപ്പോഴും കണ്ടുമുട്ടിയിരുന്നത്. നവംബർ മാസത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിവരാമെന്ന് ഷാരോണിന് ഗ്രീഷ്‌മ വാക്കുനൽകിയിരുന്നു. ജാതകദോഷം അവസാനിപ്പിക്കുകയായിരുന്നു ഗ്രീഷ്‌മയുടെ ഉദ്ദേശ്യമെന്നും ബന്ധു പറയുന്നു.
പൈശാചിക മനസിന്റെ ഉടമയാണ് ഗ്രീഷ്മയെന്നും അപൂർവങ്ങളിൽ അപൂർവ്വമായ കേസാണെന്നും ചൂണ്ടിക്കാട്ടിയാണ് നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റി. ഹൈക്കോടതിയുടെ അനുമതിക്ക് വിധേയമാണ് വധശിക്ഷ നടപ്പാക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |