
ശ്രീകൃഷ്ണപുരം: കേരളത്തിൽ പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കണമെന്ന് കെ.എസ്.എസ്.പി.യു പൂക്കോട്ടുകാവ് യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.പി.കൃഷ്ണനുണ്ണി അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം പി.കെ.വിജയ കൃഷ്ണൻ, ട്രഷറർ ടി.രാമകൃഷ്ണൻ, കണക്കുകൾ അവ. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.അജിത്കുമാർ, കെ.രാജഗോപാലൻ, സി.രാധാകൃഷ്ണൻ, എ.പി.രാഘവൻ സംസാരിച്ചു. ഭാരവാഹികളായി എൻ.പി.കൃഷ്ണനുണ്ണി (പ്രസിഡന്റ്), കെ.ഗോപാലകൃഷ്ണൻ (സെക്രട്ടറി ), ടി.രാമകൃഷ്ണൻ (ട്രഷറർ) തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |