തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പൊലീസിന്റെ കരുതൽ കസ്റ്റഡിയിൽ. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ സുരക്ഷാ ക്രമീകരണങ്ങൾക്കായി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിനിടെയാണ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ആക്കുളത്തിന് സമീപത്തെ ഹോട്ടലിൽ ഓംപ്രകാശ് സുഹൃത്തിനൊപ്പം മദ്യപിക്കാൻ എത്തിയപ്പോഴായിരുന്നു പൊലീസ് നടപടി. കഴക്കൂട്ടം - തുമ്പ സ്റ്റേഷൻ പരിധിയിലെ ബാറുകളിലെത്തിയുള്ള ഓംപ്രകാശിന്റെ ചില ഇടപാടുകൾ പൊലീസ് നീരീക്ഷിച്ചു വരികയായിരുന്നു. ചേരിത്തിരിഞ്ഞുള്ള ഏറ്റുമുട്ടലിനുള്ള സൂചനയും പൊലീസിന് ലഭിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷയൊരുക്കിയിരിക്കുന്നതിനിടെ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |