SignIn
Kerala Kaumudi Online
Sunday, 31 May 2026 8.20 AM IST

അദ്ധ്യാപക പരിശീലന ശിൽപശാല സമാപിച്ചു

kunnamangalamnews
ജെ ഡി ടി സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാമിൽ പങ്കെടുത്ത അദ്ധ്യാപകർ സി ഡബ്ല്യു ആർ ഡി എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ പി.മനോജ് സാമുവലിനോടൊപ്പം

കുന്ദമംഗലം: വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളേജിലെ സിവിൽ എൻജിനീയറിംഗ് വിഭാഗവും കുന്ദമംഗലം സി.ഡബ്ല്യു.ആർ.ഡി.എമ്മും സംയുക്തമായി സംഘടിപ്പിച്ച പഞ്ചദിന അദ്ധ്യാപക പരിശീലന
ശിൽപശാല സമാപിച്ചു. കേരളത്തിലെ സർക്കാർ, സ്വാശ്രയ പോളിടെക്നിക്കുകളിലെ അദ്ധ്യാപകരും എൻജിനീയറിംഗ് കോളേജ് അദ്ധ്യാപകരും പങ്കെടുത്തു. സി.ഡബ്ല്യു.ആർ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മനോജ് പി സാമുവൽ മുഖ്യാതിഥിയായി. ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. മാനുവൽ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.ആർ.ഡി.എം ട്രെയിനിംഗ് ആൻഡ് ഔട്രീച് റിസർച്ച് ഗ്രൂപ്പ് വിഭാഗം തലവൻ ബി.വിവേക് പ്രസംഗിച്ചു. സിവിൽ എൻജിനീയറിംഗ് വിഭാഗം ലക്ചറർ ആർ.എസ് ശുഭ സ്വാഗതവും വകുപ്പ് മേധാവി ഷബാന മൻസൂർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL