SignIn
Kerala Kaumudi Online
Sunday, 31 May 2026 8.21 AM IST

എം.ടി സ്മൃതി സംഘടിപ്പിച്ചു

mt
എം.ടി

കോഴിക്കോട്: എം.ടി വാസുദേവൻ നായർ അനുസ്മരണത്തിന്റെ ഭാഗമായി തിരുത്തിയാട് ദേവി സഹായം റീഡിംഗ്റൂം ആൻഡ് ലെെബ്രറി എം.ടി സ്മൃതി നടത്തി. എം.ടിയുടെ സാഹിത്യ കൃതികൾ, കത്തുകൾ, കൈയെഴുത്ത് പ്രതികൾ എന്നിവ പ്രദർശിപ്പിച്ചു. തിരുത്തിയാട് വാർഡ് കൗൺസിലർ പി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. വായനശാല നേതൃ സമിതി കൺവീനർ കെ.ശൈലേഷ് മുഖ്യാതിഥിയായി. ലത്തീഫ് പറമ്പിൽ എം.ടി യുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചു. കലാം വെള്ളി മാടിന്റെ കാലം എന്ന കവിതാലാപനവുമുണ്ടായി. വായനശാല വൈസ് പ്രസിഡന്റ് സി.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.ശിവാനന്ദൻ , എൻ.കെ.രാജൻ എന്നിവർ പ്രസംഗിച്ചു. താലൂക്ക്ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ബാലകലോത്സവത്തിൽ വിജയികളായ ദിയ, വൈഗ ലഷ്മി, ശിവാമിക, ദിൽഷ, ദേവി വേദ എന്നിവർക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL