SignIn
Kerala Kaumudi Online
Sunday, 31 May 2026 8.21 AM IST

പന്തംകൊളുത്തി പ്രകടനം നടത്തി

g
ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ നടന്ന പന്തം കൊളുത്തി പ്രകടനം

മേപ്പയൂർ: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സദസും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി വേണുഗോപാൽ, ഷബീർ ജന്നത്ത്, അന്തേരി ഗോപാലകൃഷ്ണൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, പറമ്പാട്ട് സുധാകരൻ, എ.കെ ബാലകൃഷ്ണൻ, സുധാകരൻ പുതുക്കുളങ്ങര എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് രവീന്ദ്രൻ വള്ളിൽ, സത്യൻ വിളയാട്ടൂർ, ടി.കെ അബ്ദുറഹ്മാൻ, കെ.ജിഷ, ഷൈമ സുരേഷ്, ബിജു കുനിയിൽ, സുരേഷ് മൂനൊടിയിൽ ,വി.ടി സത്യനാഥൻ, നസീമ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL